ന്യൂഡൽഹി: കടുത്ത പ്രതിസന്ധിയിലായ വാഹനനിർമ്മാണ മേഖലയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വാഹനങ്ങളുടെ ജി.എ.സ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി വെട്ടിച്ചുരുക്കുന്നതിന്റെ വിശദാംശങ്ങള്‍ ധനമന്ത്രാലയം പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.
വാഹന വ്യവസായത്തിന് അധികം വൈകാതെ 'ശുഭവാര്‍ത്ത' കേള്‍ക്കാം. ഓട്ടോ സ്‌ക്രാപ്പേജ് നയം തയാറാണെന്നും ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇരുചക്ര വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനമാണ്. ജി.എസ്.ടി കുറയ്ക്കണമെന്ന് വാഹന വ്യവസായ മേഖല തുടര്‍ച്ചയായി സര്‍ക്കാറിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു.
ജിഎസ്ടി സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമനുമായി ഞങ്ങൾ ചർച്ച നടത്തിവരികയാണെന്നും ഉടൻ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും ജാവദേക്കർ പറഞ്ഞു. നിലവിൽ ഇരുചക്രവാഹനങ്ങളും ചെറുകിട കാറുകളുടെയും 28 ശതമാനമാണ്. ഇത് 18 ശതമാനമായി കുറയ്ക്കണമെന്നാണ് വാഹനനിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്.
കൊറോണ വൈറസ് മഹാമാരി ബാധിച്ച്, ഇന്ത്യയുടെ വാഹന വ്യവസായം അതിന്റെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വാഹന വിൽപ്പന 75 ശതമാനം ഇടിഞ്ഞ് 6,084,478 യൂണിറ്റായി. ഓഗസ്റ്റിൽ വാഹനനിർമ്മാണ മേഖല തിരിച്ചുവരവിന്‍റെ സൂചന നൽകിയിരുന്നു.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
ദീർഘകാലമായി നിലനിൽക്കുന്ന സ്ക്രാപ്പേജ് നയത്തെക്കുറിച്ച് സർക്കാർ ഉടൻ പ്രഖ്യാപനം നടത്തുമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു. വാഹന വ്യവസായം 10 വർഷത്തേക്ക് പിന്നോട്ട് നീങ്ങിയതായി സിയാം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിൽ ഈ മേഖല മികച്ച പ്രകടനം കാഴ്ചവച്ചു. സർക്കാരിന്‍റെ പിന്തുണ കൂടി ലഭിച്ചാൽ മേഖല ശക്തമായി തിരിച്ചുവരും, ”അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auto maker in India, Auto Sector, Bengaluru, Congress leader, Good Service Tax, GST, Gst for auto sector, Kannada Actress Samyuktha Hegde, Maruti Suzuki, Moral policing, Tata Motors