വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് മാരുതി സുസുക്കി. ജൂലൈ മാസത്തെ ഓഫറിന്റെ ഭാഗമായി ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് മാരുതി പ്രഖ്യാപിച്ചത്. ആൾട്ടോ, സ്വിഫ്റ്റ്, ഈക്കോ തുടങ്ങിയ വിവിധ മോഡലുകൾ ഈ കാലയളവിൽ വിലകുറച്ച് വാങ്ങാനാവും. എന്നാൽ ജനപ്രിയമായ എർട്ടിഗയുടെ വിലയിൽ കമ്പനി ഇളവ് പ്രഖ്യാപിച്ചിട്ടില്ല.
ഓരോ മോഡലിനും മാരുതി നൽകുന്ന ഡിസ്കൗണ്ട്:
മാരുതി ആൾട്ടോ
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ചെറു കാറുകളിൽ ഒന്നാണ് മാരുതി ആൾട്ടോ. 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ആൾട്ടോക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി എഞ്ചിൻ മോഡലിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും.
മാരുതി സെലെറിയോ, സെലെറിയോ എക്സ്
ഈ രണ്ട് വാഹനങ്ങൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. എന്നാൽ, രണ്ട് കാറുകളിലും ക്യാഷ് ഡിസ്കൗണ്ട് ലഭിക്കില്ല.
മാരുതി ഡിസയർ
അഞ്ച് സീറ്റർ സെഡാനായ മാരുതി ഡിസയറിന് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ക്യാഷ് ഡിസ്കൗണ്ടായി 10,000 രൂപയും ലഭിക്കും.
മാരുതിഈക്കോ
മാരുതി ഈക്കോ മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ലഭ്യമാക്കുന്നത്.
മാരുതി എസ്-പ്രസ്സോ
കാറിന്റെ പെട്രോൾ എഞ്ചിൻ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി മോഡലിന് 10,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ, 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാകും.
മാരുതി സ്വിഫ്റ്റ്
20,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് മാരുതി സ്വിഫ്റ്റിന് ലഭ്യമാക്കുന്നത്. എൽഎക്സ്ഐ മോഡലിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ പ്ലസ് വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. സ്വിഫ്റ്റ് വിഎക്സ്ഐ 30,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിൽ വാങ്ങാം.
Also read- ആമസോൺ സാമ്രാജ്യം ഇനി ആൻഡി ജാസിയുടെ കരങ്ങളിൽ; ജെഫ് ബെസോസിന്റെ പിൻഗാമിയെക്കുറിച്ച് അറിയാം
മാരുതി വിറ്റാര ബ്രെസ്സ
മാരുതി വിറ്റാര ബ്രെസ്സ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയിടെ ക്യാഷ് ഡിസ്കൗണ്ടും ലഭ്യമാണ്. കോർപ്പറേറ്റ് ഡിസ്കൗണ്ട് 4,000 രൂപയും ലഭിക്കും.
മാരുതി വാഗൺ-ആർ
മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ വാഗൺ-ആർ പെട്രോൾ എഞ്ചിൻ വാഹനത്തിന് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി എഞ്ചിൻ മോഡലുകൾ 5,000 രൂപ ഡിസ്കൗണ്ടും ലഭിക്കും. കൂടാതെ കോർപ്പറേറ്റ് ഡിസ്കൗണ്ടായി 15,000 രൂപയും എക്സ്ചേഞ്ച് ബോണസായി 3,000 രൂപയും ലാഭിക്കാം.
Summary
Maruti Suzuki comes up with discount of 54,000 on it's selected models, offer would last till July 31
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.