advertisement

ഓട്ടോ എക്‌സ്‌പോയിൽ അവിനിയ ഇവി, കർവ്വ് ഇവി കൺസപ്റ്റ് മോഡലുകളുമായി ടാറ്റാ മോട്ടോഴ്‌സ്

Last Updated:

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാൻ സാധ്യതയുള്ള മോഡലുകൾ പരിചയപ്പെടാം

Tata Curvv EV
Tata Curvv EV
2023 ഓട്ടോ എക്‌സ്‌പോയിൽ അവിനിയ ഇവി, കർവ്വ് ഇവി കൺസപ്റ്റ് എസ്‌യുവികൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഈ രണ്ട് മോഡലുകളും കമ്പനി അവതരിപ്പിച്ചത്. ടാറ്റ പഞ്ച് ഇവിയാണ് ഈ വർഷം കമ്പനി അവതരിപ്പിക്കാനിരിക്കുന്ന മോ‍ഡലുകളിലൊന്ന്. അവിനിയ ഇവിക്കും, കർവ്വ് ഇവിക്കുമൊപ്പം ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ പഞ്ച് ഇവിയും പ്രദർശിപ്പിക്കും.
ടാറ്റ കർവ്വ് ഇവി കൺസപ്റ്റ്
Gen 2 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഒരു മിഡ്-സൈസ് കൺസെപ്റ്റ് എസ്‌യുവിയാണ് ടാറ്റ കർവ്വ് ഇവി. ലളിതമായ ഡിസൈനാണ് ഇതിന്റെ നിർമാണത്തിനായി സ്വീകരിച്ചിരിക്കുന്നത്. കൂപ്പെ എസ്‌യുവി സ്റ്റൈലിംഗാണ് കർവ്വിനായി ടാറ്റ തിരഞ്ഞെടുത്തിരിക്കുന്നത്. ബമ്പറിൽ താഴെയായി സ്ഥാപിച്ചിരിക്കുന്ന പ്രധാന ലൈറ്റുകളും ബോണറ്റിൽ വലിയ എൽഇഡി ഡിആർഎല്ലുകളും കാണാം.
ടാറ്റ കർവ്വ് ഇവി 2024-ഓടെ വിൽപ്പനയ്‌ക്കെത്തും. ഈ ഇലക്ട്രിക് കാർ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും.
advertisement
ടാറ്റ അവിനിയ ഇവി
അവിനിയ കൺസെപ്റ്റ് ഇവിയാണ് വാഹനപ്രേമികൾ കാത്തിരിക്കുന്ന മറ്റൊരു മോഡൽ. Gen 3 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച അവിനിയയിൽ ‍ഡ്രൈവർ അസിസ്റ്റിങ്ങ് ടെക്നോളജിയും ഉണ്ട്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെട്ടാണ് ടാറ്റ അവിനിയ രം​ഗത്തിറക്കിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ്, മുൻവശത്ത് വിശാലമായ എൽഇഡി ഡിആർഎൽ സജ്ജീകരണത്തോടുകൂടിയ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ എന്നീ പ്രത്യേകതകളും ഈ കാറിലുണ്ടാകും.
ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ടാറ്റ മോട്ടോഴ്സിൻറെ പവലിയനാകും. 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കാൻ സാധ്യതയുള്ള മറ്റു ചില മോഡലുകൾ ഇതാ.
advertisement
പുതിയ ഹാരിയർ
എസ്‌യുവി പ്രേമികൾക്കിടയിൽ ഇതിനോടകം ഹിറ്റായി കഴിഞ്ഞ ടാറ്റ ഹാരിയറിൻറെ പരിഷ്ക്കരിച്ച പതിപ്പ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും. ടാറ്റ ഹാരിയറിൻറെ പുതിയ പതിപ്പ് ഇനിനോടകം റോഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, നവീകരിച്ച ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, ലെയ്ൻ-കീപ്പ് പോലുള്ള ഫ്യൂച്ചറിസ്റ്റിക് ADAS സവിശേഷതകൾ എന്നിവയും 2023 ടാറ്റ ഹാരിയറിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നീ പ്രത്യേകതകളും പുതിയ ഹാരിയറിന് ഉണ്ടാകും.
advertisement
പഞ്ച് – ആൾട്രോസ് സിഎൻജി
വർദ്ധിച്ചുവരുന്ന ഇന്ധന വില കാരണം ടാറ്റ മോട്ടോഴ്‌സ് സിഎൻജി ശ്രേണിയിലുള്ള കാറുകളുടെ എണ്ണം വിപുലീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പഞ്ച്, ആൾട്രോസ് എന്നിവയുടെ സിഎൻജി മോഡലുകൾ കമ്പനി അവതരിപ്പിക്കാൻ സാധ്യതയേറെയാണ്. മിനി എസ്.യു.വി വിഭാഗത്തിൽപ്പെടുന്ന പഞ്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Summary: Tata motors introduces Tata Curvv EV, Tata Avinya EV concepts at the auto expo
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓട്ടോ എക്‌സ്‌പോയിൽ അവിനിയ ഇവി, കർവ്വ് ഇവി കൺസപ്റ്റ് മോഡലുകളുമായി ടാറ്റാ മോട്ടോഴ്‌സ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement