ടാറ്റാ കാറുകൾക്ക് മാ‍ർച്ചിൽ വമ്പൻ വിലക്കുറവ്; ഹാരിയറിന് 70,000 രൂപ വരെ ഡിസ്ക്കൗണ്ട്

Last Updated:

ഈ മാസം പുതിയ ടാറ്റ കാർ വാങ്ങുന്നവർക്ക് എത്ര രൂപ ലാഭം നേടാനാകുമെന്ന് നോക്കാം.

ടാറ്റാ കാറുകൾക്ക് ഈ മാസം വമ്പൻ വിലക്കുറവ്. വിൽപ്പന വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ മോട്ടോഴ്‌സ് ഈ മാസം കാറുകൾക്ക് മികച്ച ഡിസ്കൌണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹാരിയർ, ടിഗോർ, ടിയാഗോ, നെക്‌സൺ എന്നിവ കിഴിവുകൾ ലഭിക്കുന്ന മോഡലുകളിൽ ഉൾപ്പെടുന്നു. ഈ മാസം പുതിയ ടാറ്റ കാർ വാങ്ങുന്നവർക്ക് എത്ര രൂപ ലാഭം നേടാനാകുമെന്ന് നോക്കാം.
അൽട്രോസ്, സഫാരി എന്നിവ ഒഴികെയുള്ള എല്ലാ ടാറ്റ മോഡലുകൾക്കും വിലക്കുറവ് ബാധകമാണ്. ടാറ്റാ ഹാരിയറിന് 70,000 രൂപ വരെ കിഴിവ് ലഭിക്കും. 10,000 രൂപ വിലമതിക്കുന്ന എക്സ്ചേഞ്ച് ബോണസാണ് നെക്സൺ ഇവിയ്ക്ക് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.
ടാറ്റ ഹാരിയറിന്റെ 2021 മാർച്ചിലെ ഡിസ്കൗണ്ട് ഓഫ‍‍ർ
170 എച്ച്പി, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ കരുത്ത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഹാരിയറിനുള്ളത്. പനോരമിക് സൺറൂഫ്, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 17 ഇഞ്ച് അലോയ്കൾ എന്നിവ ഹാരിയറിന്റെ പ്രധാന എതിരാളിയായ എം‌ജി ഹെക്ടറിന്റെ പ്രത്യേകതകളാണ്. മാർച്ച് മാസത്തിൽ ഹാരിയറിന് 70,000 രൂപ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്കൌണ്ടും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.
advertisement
ടാറ്റാ ടിഗോർ 2021 മാ‍ർച്ചിലെ ഡിസ്ക്കൗണ്ട്
86 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റാ ടിഗോറിന്റേത്. മാരുതി സുസുക്കി ഡിസയറിന്റെ പ്രധാന എതിരാളിയായ ടിഗോറിന് മാർച്ച് മാസത്തിൽ 33,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. എക്സ്ചേഞ്ച് ബോണസ്, ക്യാഷ്, കോർപ്പറേറ്റ് ഡിസ്കൌണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടാറ്റ ടിയാഗോയുടെ കിഴിവുകൾ
ടാറ്റയുടെ സ്റ്റൈലിഷ് മോഡലായ ടിയാഗോ ഹാച്ച്ബാക്ക് ഹ്യുണ്ടായ് സാൻട്രോ, മാരുതി സുസുക്കി വാഗൺ ആർ എന്നിവയുടെ എതിരാളിയാണ്. ടാറ്റ ടിയാഗോ ഗ്ലോബൽ എൻ‌സി‌എപിയിൽ നിന്ന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുള്ള മോഡലാണ്. മാർച്ച് മാസത്തിൽ ടിയാഗോയ്ക്ക് 28,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
advertisement
ടാറ്റ നെക്സൺ വിലക്കിഴിവ്
110 എച്ച്പി, 1.5 ലിറ്റർ ടർബോ-ഡീസൽ, 120 എച്ച്പി, 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് മോഡലുകളിൽ ടാറ്റ നെക്‌സൺ ലഭ്യമാണ്. ഇവ രണ്ടും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും നൽകുന്നുണ്ട്. ഹ്യുണ്ടായ് വെന്യൂ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയാണ് നെക്സണിന്റെ പ്രധാന എതിരാളികൾ. ഈ മാസം കാർ വാങ്ങുന്നവർക്ക് നെക്സൺ ഡീസൽ മോഡലിന് 20,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. കൂടാതെ, പൂർണ്ണമായും ഇലക്ട്രിക് ആയ നെക്സൺ ഇ.വി ഈ മാസം 10,000 രൂപ എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാണ്.
advertisement
Keywords: Tata, discount, Tata Harrier, Tata Tigor, Tata Tiago, Tata Nexon, ടാറ്റ, ഡിസ്കൌണ്ട്, ടാറ്റ ഹാരിയർ, ടാറ്റ ടിഗോർ, ടാറ്റാ ടിയാഗോ, ടാറ്റാ നെക്സൺ
മലയാളം വാർത്തകൾ/ വാർത്ത/Auto/
ടാറ്റാ കാറുകൾക്ക് മാ‍ർച്ചിൽ വമ്പൻ വിലക്കുറവ്; ഹാരിയറിന് 70,000 രൂപ വരെ ഡിസ്ക്കൗണ്ട്
Next Article
advertisement
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
  • ഹൈക്കമാൻഡ് അടിയന്തരമായി സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

  • രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുനഃസംഘടന ചർച്ച നടക്കും.

  • തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്ക പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു.

View All
advertisement