News18 MalayalamNews18 Malayalam
|
news18
Updated: April 7, 2021, 6:18 PM IST
Hero
- News18
- Last Updated:
April 7, 2021, 6:18 PM IST
ഇലക്ട്രിക് സ്കൂട്ടറുകൾ രാജ്യത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. എന്നാൽ, മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് ഉപഭോക്താക്കൾക്ക് ഇപ്പോഴും സംശയമാണ്. കൂടുതൽ നിർമ്മാതാക്കൾ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ ബിസിനസിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ വെല്ലുവിളിയാണ്. ഇന്ത്യയിലെ റോഡുകളിൽ ഉപയോഗിക്കാൻ അനുയോജ്യമായതും ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായതുമായ ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹീറോ ഇലക്ട്രിക്
ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ ബിസിനസിലെ തുടക്കക്കാരാണ്. നിരവധി മോഡലുകൾ ഹീറോ ഇലക്ട്രിക് പുറത്തിറക്കുന്നുണ്ട്. 25 സംസ്ഥാനങ്ങളിലായി 500ലധികം ഡീലർഷിപ്പുകളും സേവന കേന്ദ്രങ്ങളും ഈ ബ്രാൻഡിനുണ്ട്. ഹീറോ ഇലക്ട്രിക്കിന്റെ ഫ്ലാഷ്, ഒപ്റ്റിമ, നൈക്സ് മുതലായ സ്കൂട്ടറുകൾ ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കൾ വാങ്ങിയിട്ടുണ്ട്. സമീപഭാവിയിൽ കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ആതർ എനർജി
പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ച ബ്രാൻഡാണ് ആതർ എനർജി. ഇൻ - ഹൗസ് ബാറ്ററി പായ്ക്കുകൾ, ചേസിസ്, സൈക്കിൾ ഭാഗങ്ങൾ എന്നിവ സ്കൂട്ടറിന്റെ പ്രത്യേകതകളാണ്. ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റേഷൻ, റിവേഴ്‌സ് അസിസ്റ്റ്, എൽഇഡി ലൈറ്റിംഗ് എന്നിവ ആതർ എനർജിയുടെ പ്രത്യേകതകളാണ്. ആതർ എനർജി വിവിധ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ സ്കൂട്ടറുകൾ കമ്പനി വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് വരും ദിവസങ്ങളിൽ വിപണിയിലെത്തും. ബ്രാൻഡ് നിലവിൽ ആതർ 450 എക്സ് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിൽക്കുന്നത്.
ഹോണ്ട ആക്ടീവയെ ഇലക്ട്രിക് വാഹനമാക്കി മാറ്റി മഹാരാഷ്ട്രയിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ
ഓകിനാവ സ്കൂട്ടേഴ്സ്
ഒരു ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാവാണ് ഓകിനാവ. രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് സ്കൂട്ടർ നിർമാതാവാണ് ഓകിനാവ. ഓകിനാവ 2015ലാണ് സ്കൂട്ടറുകൾ പുറത്തിറക്കി തുടങ്ങിയത്. 2016ലാണ് രാജസ്ഥാനിലെ ഭിവടിയിൽ ബ്രാൻഡ് ഉൽപാദന കേന്ദ്രം സ്ഥാപിച്ചത്. 2017ൽ ഓകിനാവ റിഡ്ജും ഓകിനാവ പ്രയ്സും പുറത്തിറക്കി. അടുത്ത വർഷങ്ങളിൽ സ്കൂട്ടറുകളുടെ കൂടുതൽ വേരിയന്റുകൾ കമ്പനി പുറത്തിറക്കും. ഓകിനാവ അടുത്തിടെ ആർ 30, ലൈറ്റ് എന്നീ മോഡലുകൾ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.
ബിഗോസ്
ഒരു ലൈഫ് സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡാണ് ബിഗോസ്. 2020ൽ എ 2, ബി 8 എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ബിഗോസ് പുറത്തിറക്കിയിരുന്നു. ഏറ്റവും മികച്ച ഈ ഇലക്ട്രിക് സ്കൂട്ടറുകൾ അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ രൂപകൽപ്പനയും ഉപയോഗിച്ച് നിർമ്മിച്ചവയാണ്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ 75 കിലോമീറ്റർ ദൂരം വരെ പോകാൻ സാധിക്കുന്ന ഒരു സ്ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ് ബിഗോസ്.
ആമ്പിയർ ഇലക്ട്രിക്
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളിൽ ഒന്നാണ് ആമ്പിയർ. 2008ൽ ആമ്പിയർ ഇല്ക്ട്രിക് വാഹന വ്യവസായം ആരംഭിക്കുകയും അതേ വർഷം തന്നെ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ ആരംഭിക്കുകയും ചെയ്തു. വരും വർഷങ്ങളിൽ കൂടുതൽ മോഡലുകൾ കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. ആമ്പിയർ വെഹിക്കിൾസ് നിലവിൽ റിയോ, റിയോ എലൈറ്റ്, വി സീരീസ്, എം സീരീസ്, സീൽ എക്സ്, മാഗ്നസ് പ്രോ എന്നിവ പുറത്തിറക്കിയിരുന്നു. കൂടുതൽ മോഡലുകൾ വരും ദിവസങ്ങളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published by:
Joys Joy
First published:
April 7, 2021, 6:17 PM IST