വന്ദേ മെട്രോ: നിലമ്പൂർ-മേട്ടുപാളയം ഉൾപ്പടെ 10 റൂട്ടുകൾ കേരളത്തിൽ പരിഗണനയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവീസുകൾക്കുശേഷം ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിൽ. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്. ഇതിൽ നിലമ്പൂർ-മേട്ടുപാളയം, കൊല്ലം-തിരുനെൽവേലി റൂട്ടുകളുമുണ്ട്.
വന്ദേ മെട്രോ റൂട്ടുകൾ
- എറണാകുളം-കോഴിക്കോട്
- കോഴിക്കോട്-പാലക്കാട്
- പാലക്കാട്-കോട്ടയം
- എറണാകുളം-കോയമ്പത്തൂർ
- തിരുവനന്തപുരം-എറണാകുളം
- കൊല്ലം-തിരുനെൽവേലി
- കൊല്ലം-തൃശൂർ
- മംഗളൂരു-കോഴിക്കോട്
- നിലമ്പൂർ-മേട്ടുപാളയം
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ച് വന്ദേ മെട്രോ ട്രെയിനുകൾക്ക് അനുമതി നൽകുന്നത് റെയിൽവേ ബോർഡ്.
പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക. 130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും.
advertisement
Also read: ചരിത്ര നിമിഷം: ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോയുടെ പരീക്ഷണയോട്ടം വിജയം
വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്നാണ് കേന്ദ്രം വന്ദേ മെട്രോ പദ്ധതി ആരംഭിച്ചത്. യൂറോപ്പിലെ റീജിയണൽ ട്രെയിനുകൾക്ക് സമാനമാണ് ഈ പദ്ധതി. സഞ്ചാരികൾക്ക് ലോകോത്തര യാത്രാനുനുഭവം നൽകുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 16, 2023 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
വന്ദേ മെട്രോ: നിലമ്പൂർ-മേട്ടുപാളയം ഉൾപ്പടെ 10 റൂട്ടുകൾ കേരളത്തിൽ പരിഗണനയിൽ