HOME /NEWS /Money / Bank holidays | അടുത്ത മാസം 12 ദിവസം ബാങ്കുകൾക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ

Bank holidays | അടുത്ത മാസം 12 ദിവസം ബാങ്കുകൾക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ജൂൺ മാസത്തിൽ പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ രഥയാത്ര, ഖർച്ചി പൂജ, ഈദ് ഉൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്ക് അവധികളുണ്ട്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ ബാങ്കിംഗ് സ്ഥാപനങ്ങൾ പരമപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. പണം പിൻവലിക്കൽ മുതൽ ഡ്രാഫ്റ്റുകൾ എടുക്കുന്നത് വരെ വിവിധ ആവശ്യങ്ങൾക്ക് ഉപയോക്താക്കൾക്ക് ബാങ്കിൽ നേരിട്ട് തന്നെ പോകേണ്ടി വരാറുണ്ട്. ഇതിനിടെ 2000 രൂപ നോട്ടുകൾ കൈവശമുള്ളവർ അത് മാറ്റി പകരം നോട്ടുകൾ കൈപ്പറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ഈ നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള സമയപരിധി 2023 സെപ്റ്റംബർ 30-ന് അവസാനിക്കും. 2000 രൂപ നോട്ട് എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന് ആർബിഐ മതിയായ സമയം നൽകിയിട്ടുണ്ട്. എങ്കിലും ജൂൺ മാസത്തിലെ ബാങ്ക് അവധി ദിനങ്ങളെക്കുറിച്ച് അറിയാം.

    ഉപഭോക്താക്കളുടെ സൗകര്യത്തിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓരോ മാസവും ബാങ്ക് അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ആചരിക്കുന്ന ഉത്സവങ്ങളുടെയും സുപ്രധാന വിശേഷ ദിവസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അവധി ദിനങ്ങൾ നിർണയിക്കുന്നത്. ജൂൺ മാസത്തിൽ പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ രഥയാത്ര, ഖർച്ചി പൂജ, ഈദ് ഉൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്ക് അവധികളുണ്ട്. 2023 ജൂണിൽ മൊത്തം 12 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ബാങ്ക് അവധി ദിനങ്ങൾ ചുവടെ ചേർക്കുന്നു.

    2023 ജൂണിൽ ബാങ്ക് അവധികൾ ഇപ്രകാരമാണ്:

    • ജൂൺ 4, 2023: ഞായറാഴ്ച, ബാങ്ക് അവധി.

    • ജൂൺ 10, 2023: രണ്ടാം ശനിയാഴ്ച, ബാങ്ക് അവധി

    • ജൂൺ 11, 2023: ഞായറാഴ്ച, ബാങ്ക് അവധി.

    • ജൂൺ 15, 2023: രാജസംക്രാന്തി, മിസോറാമിലും ഒഡീഷയിലും ബാങ്കുകൾക്ക് അവധിയായിരിക്കും.

    • ജൂൺ 18, 2023: ഞായറാഴ്ച, ബാങ്ക് അവധി

    • ജൂൺ 20, 2023: രഥയാത്ര, ഒഡീഷയിൽ ബാങ്ക് അവധി.

    • ജൂൺ 24, 2023: നാലാം ശനിയാഴ്ച, ബാങ്ക് അവധി

    • ജൂൺ 25, 2023: ഞായറാഴ്ച, ബാങ്ക് അവധി

    • ജൂൺ 26, 2023: ഖർച്ചി പൂജ, ത്രിപുരയിൽ ബാങ്ക് അവധി

    • ജൂൺ 28, 2023: ഈദുൽ അസ്ഹ, കേരളം, മഹാരാഷ്ട്ര, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

    • ജൂൺ 29, 2023: ഈദുൽ അസ്ഹ പ്രമാണിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

    • ജൂൺ 30, 2023: റീമ ഈദ് ഉൽ അസ്ഹ, മിസോറാമിലും ഒഡീഷയിലും ബാങ്ക് അവധി

    സാങ്കേതിവിദ്യകളുടെ ഈ കാലത്ത് ബാങ്കിംഗ് രീതികളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ആളുകൾക്ക് അവരുടെ സ്വന്തം വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ മൊബൈൽ ബാങ്കിംഗും നെറ്റ് ബാങ്കിംഗും ഉപയോഗിച്ച് അനായാസമായി പണമിടപാടുകൾ നടത്താൻ കഴിയും. കൂടാതെ എടിഎമ്മുകൾ വഴി പണം പിൻവലിക്കലും സുഗമമായി നടത്താം. കൂടാതെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) അക്കൗണ്ടുകൾക്കിടയിൽ പ്രശ്‌നരഹിതമായി പണകൈമാറ്റം സാധ്യമാക്കുന്നു. ഇത്ബാങ്കിൽ നേരിട്ടെത്തുന്നതിന്റെ ആവശ്യകത കുറയ്ക്കുന്നുണ്ട്.

    Summary: The month of June has 12 bank holidays. Look at what they are

    First published:

    Tags: Bank, Bank holiday, Banking