'എല്ലാ ശനിയാഴ്ചയും അവധി'; ജീവനക്കാരുടെ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസപ്പെടാൻ സാധ്യത
- Published by:Rajesh V
- news18-malayalam
Last Updated:
ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്
ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ചെവ്വാഴ്ച പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.
ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്കുകൾ പാസാക്കൽ, ഭരണപരമായ നടപടികൾ തുടങ്ങിയവ തടസപ്പെടും. അതേസമയം, സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ല.
advertisement
Summary: Public sector bank operations are likely to be disrupted during the nationwide strike scheduled for Tuesday. The United Forum of Bank Unions (UFBU) is striking to demand that the work week be reduced to five days. The UFBU is a coalition of nine employee organizations. The strike was declared after talks with the Labour Commissioner on January 23 ended in failure.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 26, 2026 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'എല്ലാ ശനിയാഴ്ചയും അവധി'; ജീവനക്കാരുടെ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസപ്പെടാൻ സാധ്യത










