92-ാം ബജറ്റിനൊരുങ്ങി രാജ്യം; 1947ലെ ആദ്യ ബജറ്റ് എങ്ങനെയായിരുന്നു എന്നറിയാമോ?

Last Updated:

ഇന്ത്യയിൽ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. സ്വതന്ത്ര്യ ഇന്ത്യയുടെ 92-ാം ബജറ്റ് ആയിരിക്കും നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണത്തേത് ഇടക്കാല ബജറ്റ് ആയിരിക്കും. ഇന്ത്യയിൽ ഇതുവരെ 77 സാധാരണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ, എങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് എന്നതും കൂടി മനസിലാക്കം.
1860 ൽ സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് വിൽസൺ ആണ് ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതി പിരിവ് അവതരിപ്പിച്ചതും അദ്ദേഹം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം, 1947 നവംബർ 26-ന്, ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി മൂന്ന് മാസങ്ങൾക്ക് ശേഷമായിരുന്നു അത്. 1947 ഓഗസ്റ്റ് 15 മുതൽ മാർച്ച് 31 വരെയുള്ള ഏഴര മാസക്കാലത്തേക്കുള്ള ബജറ്റാണ് അന്ന് അവതരിപ്പിച്ചത്. ‌
advertisement
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റും ഈ വർഷത്തേതു പോലെ തന്നെ ഒരു ഇടക്കാല ബജറ്റായിരുന്നു. 1892-ൽ കോയമ്പത്തൂരിലെ ഒരു ബിസിനസ് കുടുംബത്തിൽ ജനിച്ച ചെട്ടി, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രം പഠിച്ചത്. മദ്രാസ് ലോ കോളേജിൽ നിന്ന് അദ്ദേഹം നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷൺമുഖം ചെട്ടി, നാഷണലിസ്റ്റ് സ്വരാജ് പാർട്ടിയിലും ജസ്റ്റിസ് പാർട്ടിയിലും സേവനമനുഷ്ഠിച്ചു. 1935 മുതൽ 1941 വരെ അദ്ദേഹം കൊച്ചി രാജ്യത്തിൻ്റെ ദിവാനും ആയിരുന്നു.
advertisement
1928, 1929, 1930 വർഷങ്ങളിൽ ജനീവയിൽ നടന്ന ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ കോൺഫറൻസുകൾ, 1944 ൽ ബ്രെട്ടൺ വുഡ്‌സിൽ നടന്ന വേൾഡ് മോണിറ്ററി കോൺഫറൻസ്, 1938 ലെ ലീഗ് ഓഫ് നേഷൻസ് അസംബ്ലി എന്നിവ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റു മന്ത്രിസഭയിലെ മൂന്ന് കോൺഗ്രസ് ഇതര വ്യക്തികളിൽ ഒരാളും ചെട്ടിയായിരുന്നു.
advertisement
കറുത്ത നിറമുള്ള ത്രീ-പീസ് സ്യൂട്ട് ധരിച്ച്, അലങ്കരിച്ച ലെതർ ബാഗും കയ്യിൽ പിടിച്ചാണ് ഷൺമുഖം ചെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. ലെതർ ബ്രീഫ്‌കേസ് എന്നർത്ഥം വരുന്ന ഫ്രഞ്ച് പദമായ 'ബഗെറ്റ്' (Bougette) എന്ന വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കിൻ്റെ ഉത്ഭവം തന്നെ. ഇതിന്റെ സൂചനയെന്നോണമായിരുന്നു അന്ന് അദ്ദേഹം ലെതർ ബാ​ഗുമായി വന്നത്.
ഇന്ത്യയുടെ ആദ്യ ബജറ്റിൽ രാജ്യത്തിൻ്റെ ധനക്കമ്മി 26.24 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. ഇന്നത്തെപ്പോലെ രാവിലെ ആയിരുന്നില്ല അന്നത്തെ ബജറ്റ് അവതരണം. ഇന്ത്യയുടെ ആദ്യ ബജറ്റ് വൈകിട്ട് 5 മണിക്കാണ് ചെട്ടി അവതരിപ്പിച്ചത്. ബജറ്റിലെ കാര്യങ്ങൾ ബ്രിട്ടനിലെ അധികൃതരും അറിയണമെന്ന് അന്ന് ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആഗ്രഹിച്ചതിനാലായിരുന്നു ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
92-ാം ബജറ്റിനൊരുങ്ങി രാജ്യം; 1947ലെ ആദ്യ ബജറ്റ് എങ്ങനെയായിരുന്നു എന്നറിയാമോ?
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement