Budget 2024 | ബഹി ഖാട്ട മുതല്‍ ഹല്‍വ വിതരണ ചടങ്ങ് വരെ; കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രസകരമായ പത്ത് കാര്യങ്ങള്‍

Last Updated:

ബജറ്റുമായി ബന്ധപ്പെട്ട കൗതുകകരമായ 10 വസ്തുതകൾ എന്തൊക്കെയെന്ന് നോക്കാം

ന്യൂഡല്‍ഹി: ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്. ഈ അവസരത്തില്‍ ബജറ്റുമായി ബന്ധപ്പെട്ട കൗതുകകരമായ 10 വസ്തുതകൾ എന്തൊക്കെയെന്ന് നോക്കാം..
1. 1947ല്‍ ആര്‍കെ ഷണ്‍മുഖം ചെട്ടിയാണ് ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭക്ഷ്യധാന്യ ദൗര്‍ലഭ്യം, ഇറക്കുമതി വര്‍ധനവ്, പണപ്പെരുപ്പം, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലായിരുന്നു ഈ ബജറ്റ് അവതരിപ്പിച്ചത്.
2. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സ്‌കോട്ടിഷ് സാമ്പത്തിക വിദഗ്ധനായ ജെയിംസ് വില്‍സണ്‍ ആണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. 1860ലായിരുന്നു ഇത്.
advertisement
3.2016വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ് ബജറ്റ് അവതരിപ്പിച്ച് പോന്നിരുന്നത്.
4. കൊളോണിയല്‍ കാലത്ത് രാവിലെ അഞ്ച് മണിക്കാണ് ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ 2001ല്‍ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ഈ രീതിയ്ക്ക് മാറ്റം കൊണ്ടുവന്നു. അന്ന് മുതല്‍ രാവിലെ 11 മണിക്കാണ് ബജറ്റ് പ്രഖ്യാപനം നടന്നുവരുന്നത്. അതേസമയം 2021ഓടെ കടലാസ് രഹിത ബജറ്റ് എന്ന രീതിയും പ്രാവര്‍ത്തികമായി.
5. ഏറ്റവും ദീര്‍ഘമായ ബജറ്റ് പ്രസംഗം നടത്തിയെന്ന ഖ്യാതി നേടിയ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. 2020ലെ ബജറ്റ് പ്രസംഗത്തില്‍ 2 മണിക്കൂര്‍ 42 മിനിറ്റാണ് അവര്‍ സംസാരിച്ചത്.
advertisement
6. പരമ്പരാഗതമായി ബജറ്റ് രേഖകകള്‍ ഒരു ബ്രീഫ്‌കേസിലാണ് കൊണ്ടുവന്നിരുന്നത്. ഈ രീതിയ്ക്ക് 2019ല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മാറ്റം വരുത്തി. ബ്രീഫ് കേസിന് പകരം 'ബാഹി ഖാട്ട'യാണ് പിന്നീട് ഉപയോഗിച്ചത്. കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ബജറ്റ് അവതരണത്തിനായി ഡിജിറ്റല്‍ ടാബ്ലറ്റ് ഉപയോഗിക്കാനും തുടങ്ങി.
7. ബജറ്റ് തയ്യാറാക്കുന്നത് മുതല്‍ പ്രിന്റ് ചെയ്ത് അവതരിപ്പിക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തുള്ളവരിൽ നിന്നും അകന്ന് നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ബജറ്റ് വിവരങ്ങള്‍ പുറത്തേക്ക് ചോരുന്നത് തടയാനാണ് ഈ രീതി പിന്തുടര്‍ന്നു വരുന്നത്. ഇതിന് അവസാനമായാണ് ഹല്‍വ വിതരണ ചടങ്ങ് നടക്കുക.
advertisement
8. പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്ന മൊറാര്‍ജി ദേശായിയാണ്. പത്ത് ബജറ്റാണ് അദ്ദേഹം അവതരിപ്പിച്ചത്. നാളത്തെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രിമാരുടെ പട്ടികയിലേക്ക് നിര്‍മ്മല സീതാരാമന്റെ പേരും എഴുതി ചേര്‍ക്കപ്പെടും.
9. സുരക്ഷാ ശക്തമാക്കിയിരുന്നിട്ടും 1950ലെ ബജറ്റിന്റെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ജോണ്‍ മത്തായി ആയിരുന്നു അന്നത്തെ ധനകാര്യ മന്ത്രി. 1980 ആയപ്പോഴേക്കും ബജറ്റ് പ്രിന്റിംഗ് മിന്റോ റോഡിലേക്ക് മാറ്റി. 1955-56 ആണ് ബജറ്റ് രണ്ട് ഭാഷയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്.
advertisement
10. ബജറ്റ് പ്രസംഗത്തിന് ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കും. ധനമന്ത്രി, ധനകാര്യ സഹമന്ത്രിമാര്‍, ധനകാര്യ സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ളവര്‍ ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തി ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024 | ബഹി ഖാട്ട മുതല്‍ ഹല്‍വ വിതരണ ചടങ്ങ് വരെ; കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട രസകരമായ പത്ത് കാര്യങ്ങള്‍
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement