ഏപ്രിൽ 1 മുതൽ എല്ലാം പഴയതുപോലെയല്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
2021 ഏപ്രിൽ 1 മുതൽ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങളാണ് വരുന്നത്
2021 ഏപ്രിൽ 1 മുതൽ എല്ലാം പഴയതു പോലെയല്ല, സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങളാണ് വരുന്നത്. ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ മുതൽ ഇന്ന് ചെയ്ത് തീർക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയെ കുറിച്ച്
ആധാർ-പാൻകാർഡ് ലിങ്ക് ചെയ്യൽ
പാൻ കാർഡും ആധാറുമായി ലിങ്കു ചെയ്യുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. നിലവിലെ നിയമപ്രകാരം, ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിന് ആധാർ കാർഡിനെ പാൻ കാർഡുമായി ലിങ്കുചെയ്യേണ്ടത് നിർബന്ധമാണ്, അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കാം, കൂടാതെ പാൻ കാർഡ് പ്രവർത്തനരഹിതമാക്കുകയും ചെയ്യും. മാർച്ച് 31 ആണ് പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി.ഐ-ടി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ ആയ www.incometaxindiaefiling.gov.in കയറി ലിങ്ക് ചെയ്യാവുന്നതാണ്.
advertisement
പിഎഫ് നികുതി നിയമങ്ങൾ
പ്രൊവിഡന്റ് ഫണ്ട് (പി എഫ്) നിയമങ്ങളിലെ ചില അഴിച്ചു പണികളുടെ ഭാഗമായി ഒരു സാമ്പത്തിക വർഷം പി എഫ് സംഭാവന 2.5 ലക്ഷം രൂപയിൽ കൂടുതലായാൽ ആദായനികുതി ചുമത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷം മുതൽ അതായത് 2021 - 22 സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കപ്പെടും. അതിനാൽ, 2021 ഏപ്രിൽ ഒന്നു മുതൽ, പി എഫ് അക്കൗണ്ട് ഉള്ളവർ അവരുടെ പ്രതിമാസ സംഭാവന പരിശോധിച്ച് 2.5 ലക്ഷം രൂപ പരിധി ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
advertisement
75 വയസ്സു കഴിഞ്ഞ പെൻഷനും പലിശ വരുമാനവും മാത്രമുള്ളവർ അടുത്ത സാമ്പത്തിക വർഷം മുതൽ റിട്ടേൺ ഫയൽ ചെയ്യേണ്ട. മറ്റു വരുമാനമുണ്ടെങ്കിൽ ഐ.ടി.ആർ നിർബന്ധം.
ഓട്ടോ ഡെബിറ്റ്
ആർ.ബി.ഐയുടെ പുതിയ നിയമം നിലവിൽ വരുന്നതിനാൽ ഒ.ടി.ടി, മ്യൂച്വൽ ഫണ്ട്, എസ്.ഐ.പി തുടങ്ങിയവക്കായുള്ള ഓട്ടോ ഡെബിറ്റ് സംവിധാനങ്ങളിൽ തടസ്സം നേരിട്ടേക്കും. യു.പി.ഐ, ബാങ്ക് കാർഡുകൾ, വാലറ്റ്, നാഷനൽ പേമെൻറ് കോർപറേഷൻ എന്നിവ വഴിയുള്ള ഇടപാടുകളും തടസ്സപ്പെട്ടേക്കാം.
advertisement
പുതിയ നിയമപ്രകാരം പണം പിൻവലിക്കുന്നതിന് അഞ്ചു ദിവസം മുമ്പ് ഉപഭോക്താവിനെ അറിയിക്കണം. അക്കൗണ്ട് ഉടമയുടെ സമ്മതത്തോടെ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.
- ലയനം പ്രാബല്യത്തിൽ വരുന്നതിനാൽ ദേന ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും ഏപ്രിൽ ഒന്നു മുതൽ അസാധുവാകും. ഓറിയൻറൽ ബാങ്കും യുനൈറ്റഡ് ബാങ്കും പഞ്ചാബ് നാഷനൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂനിയൻ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലുമാണ് ലയിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ചെക്ക്ബുക്കിനും പാസ്ബുക്കിനും 2021 ജൂൺ 30വരെ സാധുതയുണ്ടാകും.
- നടപ്പു സാമ്പത്തിക വർഷം രണ്ട് തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തവർ നികുതി നടപടികളുടെ ഭാഗമായി ആദ്യ ശമ്പള വിവരം ഇപ്പോഴത്തെ തൊഴിലുടമക്ക് കൈമാറുന്നതിനുള്ള അവസാന തീയ്യതി ഇന്നാണ്.
- സർക്കാർ ജീവനക്കാർക്ക് നികുതിയിളവ് ലഭിക്കാൻ ലീവ് ട്രാവൽ കൺസഷൻ കാഷ് വൗച്ചറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
- നികുതി കുടിശ്ശിക തീർപ്പാക്കാനുള്ളവർക്ക് റിട്ടേൺ നൽകേണ്ട അവസാന തീയതി ഇന്നാണ്. 2021 ഏപ്രിൽ 30നകം നികുതി തുക പലിശയില്ലാതെ അടക്കാം.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 31, 2021 12:50 PM IST









