പിഎഫ് നികുതി നിയമങ്ങൾ: ഏപ്രിൽ ഒന്നു മുതൽ നിങ്ങളുടെ പിഎഫിനെ ബാധിക്കുന്ന നിയമങ്ങൾ
Last Updated:
ഒരാളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പി എഫ് അല്ലെങ്കിൽ ഇ പി എഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്.
പ്രൊവിഡന്റ് ഫണ്ട് (പി എഫ്) നിയമങ്ങളിലെ ചില അഴിച്ചു പണികളുടെ ഭാഗമായി ഒരു സാമ്പത്തിക വർഷം പി എഫ് സംഭാവന 2.5 ലക്ഷം രൂപയിൽ കൂടുതലായാൽ ആദായനികുതി ചുമത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര തീരുമാനം വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബജറ്റ് ബിൽ പാസാക്കിയതിനാൽ, ഈ പി എഫ് നികുതി നിയമം ഇനി പിൻവലിക്കാൻ സാധ്യതയില്ല.
പുതിയ സാമ്പത്തിക വർഷം മുതൽ അതായത് 2021 - 22 സാമ്പത്തിക വർഷം മുതൽ ഇത് നടപ്പാക്കപ്പെടും. അതിനാൽ, 2021 ഏപ്രിൽ ഒന്നു മുതൽ, പി എഫ് അക്കൗണ്ട് ഉള്ളവർ അവരുടെ പ്രതിമാസ സംഭാവന പരിശോധിച്ച് 2.5 ലക്ഷം രൂപ പരിധി ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
You may also like:വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ് [NEWS]
വാർഷിക സംഭാവന 2.5 ലക്ഷം രൂപയിൽ കവിയുന്നവർക്ക് ആണ് ഈ നിയമം ബാധകമാകുന്നത്. 2021 ഏപ്രിൽ ഒന്ന് മുതലോ അതിനു ശേഷമോ നൽകിയ സംഭാവനയ്ക്ക് മാത്രമേ ഈ നിയന്ത്രണം ബാധകമാകൂ. 2021 ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇക്കാര്യം നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
advertisement
'ആ ഡാൻസുകാരത്തി ഇല്ലേ, അവൾക്കൊരെണ്ണം കൊടുക്കാനാ തോന്നിയത്' - ദൃശ്യം 2 കണ്ട അമ്മയുടെ നിരൂപണം [NEWS]
അതിനാൽ, 2021 ഏപ്രിൽ ഒന്നു മുതൽ പി എഫ് അക്കൗണ്ടിലും ഇ പി എഫ് ബാലൻസിലും ബാധകമായ ആദായനികുതി നിയമങ്ങളിൽ മാറ്റം വരും. ഒരു വർഷത്തിൽ നേടുന്ന പി എഫ്, ഇ പി എഫ് പലിശ നിരക്ക് ചേർത്തുള്ള വരുമാനത്തിന് ബാധകമാകുന്ന ആദായനികുതി സ്ലാബിനെ ആശ്രയിച്ചാണ് നിരക്ക് ബാധകമാകുക.
advertisement
'അടുത്ത ഭരണം ആരായാലും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാവട്ടെ': കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മന്ത്രി തിളങ്ങുന്ന നക്ഷത്രം, ആദരിച്ച് കത്തോലിക്കാസഭ [NEWS]
എന്നാൽ, ഭൂരിഭാഗം വ്യക്തികളും ഈ സ്ലാബിൽ വരാത്തതിനാൽ വളരെ കുറച്ച് ആളുകളെ മാത്രമേ ഈ നിയമം ബാധിക്കുകയുള്ളൂവെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇ പി എഫിനെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്താനുള്ള ഈ തീരുമാനം ഉയർന്ന വരുമാനമുള്ള വ്യക്തികളെ ബാധിക്കും. ഒരാളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പി എഫ് അല്ലെങ്കിൽ ഇ പി എഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2021 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പിഎഫ് നികുതി നിയമങ്ങൾ: ഏപ്രിൽ ഒന്നു മുതൽ നിങ്ങളുടെ പിഎഫിനെ ബാധിക്കുന്ന നിയമങ്ങൾ