തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്. സ്വർണവില പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയിലെത്തി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000 ല്‍ താഴെ എത്തിയത്. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്.
സ്വർണവില ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.
മാർച്ച് മാസത്തെ സ്വർണവില പവന്
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 5: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 6: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.