ഇന്റർഫേസ് /വാർത്ത /Money / Kerala Lottery | ജോസഫ് ചേട്ടൻ നിർബന്ധപൂർവം ലോട്ടറി ഏൽപിച്ചു; ഷൺമുഖൻ ലക്ഷാധിപതിയായി

Kerala Lottery | ജോസഫ് ചേട്ടൻ നിർബന്ധപൂർവം ലോട്ടറി ഏൽപിച്ചു; ഷൺമുഖൻ ലക്ഷാധിപതിയായി

ഷൺമുഖൻ

ഷൺമുഖൻ

രണ്ടാമത് എടുത്ത KD 508706 ടിക്കറ്റിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പ് ഷൺമുഖത്തിന് മാറിയിട്ടില്ല.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

#നിസ്സാർ കെ.എ

കോതമംഗലം: നിർബന്ധപൂർവം ജീവിതത്തിലേക്ക് കയറിവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഷൺമുഖൻ ഇപ്പോൾ.കാരണം ജോസഫ് ചേട്ടൻ നിർബന്ധിച്ച് എടുപ്പിച്ച ഒരു ലോട്ടറി ടിക്കറ്റിലൂടെ ഷൺമുഖനെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ.

ജോസഫ് ചേട്ടനിലൂടെ ഷൺമുഖൻ ലക്ഷാധിപതിയായി. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിൽ കേരള സർക്കാരിന്റെ

കാരുണ്യയുടെ KD 508706 ടിക്കറ്റിന് 80 ലക്ഷം രൂപയാണ് അടിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്

കോതമംഗലത്തെ സൈക്കിൾ വർക്ക് ഷോപ്പ് ജീവനക്കാരനും തമിഴ്നാട് കുംഭകോണം സ്വദേശിയുമായ ഷൺമുഖത്തിന്

ആയിരുന്നു.

You may also like: നടി പാർവതി 'അമ്മ'യിൽ നിന്ന് രാജിവച്ചു [NEWS]'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും [NEWS] സിനിമാസ്റ്റെലിൽ പൊലീസിന്റെ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു [NEWS]

ജീവിതപ്രാരാബ്ധം മൂലം നാടുവിട്ട് പത്തു വർഷമായി കേരളത്തിൽ എത്തിയ ഷൺമുഖൻ നിലവിൽ തങ്കളത്തെ ബബ് ല സൈക്കിൾ ഷോപ്പിലെ റിപ്പയറിങ് ജീവനക്കാരനാണ്. നിത്യേന മുടങ്ങാതെ ഒരു ലോട്ടറി വീതമാണ് ഷൺമുഖൻ എടുക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് നറുക്കെടുപ്പിന് പത്തുമിനിറ്റ് മുമ്പാണ് തങ്കളം സ്വദേശി ലോട്ടറി ചില്ലറ വിൽപ്പനക്കാരനായ ജോസഫ് നിർബന്ധപൂർവ്വം ഷൺമുഖത്തിനെ സമ്മാനർഹമായ ടിക്കറ്റ് ഏൽപ്പിക്കുന്നത്.

രണ്ടാമത് എടുത്ത KD 508706 ടിക്കറ്റിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ അമ്പരപ്പ് ഷൺമുഖത്തിന് മാറിയിട്ടില്ല. അവസാനം ആറ് (6) വരുന്ന നമ്പറിലുള്ള ലോട്ടറി മാത്രമാണ് ഷൺമുഖൻ എടുക്കാറുള്ളു. ആറ് നമ്പർ ഷൺമുഖത്തിന്റെ ഭാഗ്യനമ്പറാണെന്നാണ് വിശ്വാസം.

നിരവധി ലോട്ടറികൾ എടുത്തിട്ടുള്ള ഷൺമുഖത്തിന് അവസാന നമ്പർ ആറ് ആയിട്ടുള്ള ലോട്ടറികളിലാണ് സമ്മാനങ്ങൾ ലഭിച്ചിട്ടുള്ളത്. കോതമംഗലത്തെ കൃഷ്ണ ലോട്ടറി ഏജൻസിയിലെയാണ് ഒന്നാം സമ്മാനർഹമായ ടിക്കറ്റ്. ലോട്ടറി അടിച്ചെങ്കിലും ഇപ്പോൾ ചെയ്യുന്ന തൊഴിൽ തുടരാനാണ് ഷൺമുഖത്തിന്റെ തീരുമാനം.

First published:

Tags: Karunya Plus lottery result, Kerala Lottery, Kerala Lottery Result, Kerala lottery results, Kerala state lottery