Tovino Thomas | 'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും
Last Updated:
'വീട്ടിലേക്ക് സ്വാഗതം പപ്പാ. ഞങ്ങൾ പപ്പയെ മിസ് ചെയ്തു. എത്രയും വേഗം സുഖമാകട്ടെ... ഇസ, ടഹാൻ'- മകൾ ഇസയുടെ കുറിപ്പ് ടൊവീനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന നടൻ ടൊവിനോ തോമസ് ഇന്നാണ് ആശുപത്രി വിട്ടത്. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമായിരുന്നു താരം ഇന്ന് ഡിസ്ചാർജ് ആയത്. ഏതായാലും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് എത്തിയ ടൊവിനോയെ കാത്തിരുന്നത് മകൾ ഇസ സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ് ആയിരുന്നു. താരം സോഷ്യൽ മീഡിയയിൽ ആ കുറിപ്പ് പങ്കു വയ്ക്കുകയും ചെയ്തു.
'വീട്ടിലേക്ക് സ്വാഗതം പപ്പാ. ഞങ്ങൾ പപ്പയെ മിസ് ചെയ്തു. എത്രയും വേഗം സുഖമാകട്ടെ... ഇസ, ടഹാൻ'- മകൾ ഇസയുടെ കുറിപ്പ് ടൊവീനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒരു വെള്ള പേപ്പറിൽ വ്യത്യസ്ത നിറങ്ങളിലുള്ള സ്കെച്ച് പേനകൾ കൊണ്ടാണ് ഇസ പപ്പയ്ക്ക് സ്വാഗതം ആശംസിച്ചത്. സന്ദേശങ്ങൾക്ക് താഴെ മൂന്ന് ചെറിയ പൂക്കളും വരച്ചു ചേർത്തിരുന്നു.
മകളുടെ കുറിപ്പ് പങ്കുവച്ചു കൊണ്ട് ടൊവീനോ തന്റെ സുഖവിവരങ്ങൾ അന്വേഷിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ടൊവീനോ പങ്കുവച്ച കുറിപ്പ്,
advertisement
'വീട്ടിലെത്തി,
നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു നിർദ്ദേശം. ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി, നിറയെ സ്നേഹം ❤️
ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
advertisement
മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..
നിങ്ങളുടെ സ്വന്തം ടൊവീനോ.'
advertisement
'കള' എന്ന സിനിമയ്ക്കു വേണ്ടിയുളള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്. പിറവത്തെ സെറ്റിൽ വച്ച് ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ആയിരുന്നു അപകടം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ താരത്തിന്റെ വയറിൽ ചവിട്ടു കൊണ്ടിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ സി.ടി ആൻജിയോഗ്രാമിന് വിധേയനാക്കിയിരുന്നു.
പരിശോധനതിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ നടനെ 48 മണിക്കൂർ നിരീക്ഷണത്തിനായി ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായനാണ് രാഹുൽ.
advertisement
ആശുപത്രി വിട്ടെങ്കിലും കുറച്ച് ദിവസം കൂടെ നടൻ വിശ്രമത്തിൽ തന്നെ തുടരേണ്ടി വരും. റെനെ മെഡിസിറ്റിയിൽ ആയിരുന്നു താരത്തെ സുഖമില്ലാതെ പ്രവേശിപ്പിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2020 7:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tovino Thomas | 'ഞങ്ങൾക്ക് മിസ് ചെയ്തു, വേഗം സുഖമായി വാ..' ടൊവിനോ പപ്പയോട് ഇസയും ടഹാനും