കാസർഗോഡ്: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദും കൂട്ടാളിയും തളങ്കര സ്വദേശിയുമായ ഷംസുദീനും നീലേശ്വരം പള്ളിക്കരയിൽ പിടിയില്‍. വാഹനപരിശോധനയ്ക്കിടെ ചീമേനി പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ചെറുവത്തൂർ ഭാഗത്തേക്കു പോയ കാറിനെ ചീമേനി സി.ഐ പിഎ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിന്തുടരുകയായിരുന്നു.