Diesel Petrol ഇന്ധനവിലയിൽ മാറ്റമില്ലാത്ത ഒരു വർഷം
- Published by:Sneha Reghu
- news18-malayalam
Last Updated:
സംസ്ഥാനം നികുതി കുറയ്ക്കാത്തതിനാൽ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14-ന് രാത്രിയിലാണ് വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത്. അവസാനമായി രണ്ടു രൂപയാണ് പെട്രോളിനും ഡീസലിനും കുറഞ്ഞത്.
നികുതി ഉൾപ്പെടെ സംസ്ഥാനത്ത് പെട്രോളിന് 2.24 രൂപയും ഡീസലിന് 2.16 രൂപയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 107.30 രൂപയും ഡീസലിന് 96.18 രൂപയുമാണ്. എന്നാൽ, ഇതിന് ആനുപാതികമായി സംസ്ഥാനം നികുതി കുറയ്ക്കാത്തതിനാൽ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
2022 ഏപ്രിൽ ആറിനു ശേഷം ഇന്ധനവിലയിൽ പ്രതിദിന നിരക്കുമാറ്റം ഉണ്ടായിട്ടില്ല. പണപ്പെരുപ്പം പിടിച്ചു നിർത്താനായി 2022 മേയ് 22ന് പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം എക്സൈസ് നികുതി കുറച്ചതാണ് ഇതിനു മുൻപു വന്നിരുന്ന മാറ്റം. കഴിഞ്ഞ വർഷം വില കുറയ്ക്കുന്ന സമയത്ത് ക്രൂഡ്‌ഓയിൽ വില 80-85 ഡോളറായിരുന്നു. ഇപ്പോൾ 70 ഡോളറിലേക്ക് വില താഴ്ന്നിട്ടും വില കുറയ്ക്കാൻ എണ്ണക്കമ്പനികളോ കേന്ദ്രസർക്കാരോ തയാറായിട്ടില്ല.
advertisement
പ്രധാന നഗരങ്ങളിലെ നിരക്ക് അറിയാം
ഡൽഹി-പെട്രോൾ: 94.72, ഡീസൽ: 87.62
മുംബൈ- പെട്രോൾ: 104.21 , ഡീസൽ: 90.03
കൊൽക്കത്ത- പെട്രോൾ: 106.28, ഡീസൽ: 91.82
ചെന്നൈ- പെട്രോൾ : 100.80, ഡീസൽ: 92: 34
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 15, 2025 12:54 PM IST