നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Car Loan| കാർ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും അറിയാം

  Car Loan| കാർ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും അറിയാം

  വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ ഡോക്യൂമെന്റേഷനായി എന്തെല്ലാം കാര്യങ്ങളാണ് തയ്യാറാക്കി വയ്‌ക്കേണ്ടതെന്ന് അറിയാം:

  car loan

  car loan

  • Share this:
   സ്വന്തം സാമ്പത്തിക സ്ഥിതിയനുസരിച്ചുള്ള ഒരു പുതിയ കാറോ, ഉപയോഗിച്ച കാറോ വാങ്ങണമെന്നത് പലരുടെയും ആഗ്രഹമായിരിക്കും. പലപ്പോഴും ബാങ്ക് വായ്പകളെ ആശ്രയിച്ചായിരിക്കും കാർ എന്ന തങ്ങളുടെ സ്വപ്നത്തെ പലരും യഥാർത്ഥ്യമാക്കുന്നത്. ഇപ്പോൾ കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് ആളുകൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറയുക കൂടി ചെയ്‌തോടെ പലരും കാറെടുക്കാൻ കൂടുതൽ താൽപര്യപ്പെടുന്നുണ്ട്. മറ്റേത് വായ്പകളുടെ ഡോക്യൂമെന്റേഷൻ പോലെ തന്നെയും കാർ ലോണിനുള്ള കാര്യങ്ങളും ചിലരെ കുറച്ച് വട്ടം ചുറ്റിക്കുന്നതാണ്. എന്നാൽ തുടക്കത്തിലെ അതെല്ലാം തയ്യാറാക്കി വച്ചാൽ കാർ ലോണിന് അധികം വലയേണ്ടി വരില്ല.

   വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ ഡോക്യൂമെന്റേഷനായി എന്തെല്ലാം കാര്യങ്ങളാണ് തയ്യാറാക്കി വയ്‌ക്കേണ്ടതെന്ന് അറിയാം:

   കാർ ലോണിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും രേഖകളും

   വിവിധ ബാങ്കുകൾക്ക് കാർ ലോൺ എടുക്കാനുള്ള യോഗ്യതാ മാനദണ്ഡം വ്യത്യസ്തമായിരിക്കും. പൊതുവായ മാനദണ്ഡങ്ങൾ ഇപ്രകാരമാണ്:

   * വ്യക്തിയുടെ പ്രായം 18 വയസ്സിനും 75 വയസ്സിനും ഇടയിലായിരിക്കണം

   *  നിലവിൽ കുറഞ്ഞ പ്രതിമാസ വരുമാനം 20,000 രൂപയായിരിക്കണം

   *  നിലവിലെ തൊഴിൽ സ്ഥാപനത്തിൽ കുറഞ്ഞത് 1 വർഷമായി ജോലി ചെയ്യുന്ന വ്യക്തിയായിരിക്കണം

   *  ഒരു സർക്കാർ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ ജോലി ചെയ്യുന്ന ശമ്പളക്കാരോ, സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം

   നിങ്ങളുടെ യോഗ്യത തെളിയിക്കാൻ, നിങ്ങൾ ചില രേഖകൾ കൂടി നൽകേണ്ടതായുണ്ട്. ഇതും ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കുമെങ്കിലും, പൊതുവായ രേഖകൾ താഴെ പറയുന്നവയാണ്.

   തിരിച്ചറിൽ രേഖ (Identity proof)

   (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും):

   ആധാർ

   പാസ്‌പോർട്ട്

   ഡ്രൈവിംഗ് ലൈസൻസ്

   വോട്ടേഴ്സ് ഐഡി കാർഡ്

   പാൻ കാർഡ്

   മേൽവിലാസ രേഖ (Address proof )

   (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും):

   ആധാർ

   പാസ്‌പോർട്ട്

   ഡ്രൈവിംഗ് ലൈസൻസ്

   റേഷൻ കാർഡ്

   യൂട്ടിലിറ്റി ബില്ലുകൾ (വൈദ്യുതി, കുടിവെള്ളം, ഗ്യാസ്, ഫോൺ തുടങ്ങിയ ബില്ലുകൾ)

   പ്രായം തെളിയിക്കുന്ന രേഖകൾ (Age Proof)

   (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും):

   പത്താം ക്ലാസ് സർട്ടിഫിക്കറ്റ്

   കേന്ദ്ര / സംസ്ഥാന തലത്തിലുള്ള ഔദ്യോഗിക ജനന സർട്ടിഫിക്കറ്റ്

   ഒപ്പിന്റെ തെളിവ് (Signature Proof)

   (ഇനിപ്പറയുന്നവയിൽ ഏതെങ്കിലും):

   പാസ്‌പോർട്ട്

   പാൻ കാർഡ്

   ഡ്രൈവിംഗ് ലൈസൻസ്

   പോസ്റ്റ് ഓഫീസ് ഐഡി കാർഡ്

   ബന്ധപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തോടു കൂടിയ, വ്യക്തിയുടെ ഫോട്ടോയും ഒപ്പും അടങ്ങിയ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്

   വരുമാന രേഖകൾ (Proof of income)

   ഫോം 16

   നിങ്ങൾ ശമ്പളം വാങ്ങുന്നവരാണെങ്കിൽ ശമ്പള സ്ലിപ്പുകൾ

   ഏറ്റവും പുതിയ ആദായ നികുതി റിട്ടേണുകൾ

   കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ

   വായ്പ നൽകുന്ന ബാങ്കുകൾക്ക് ആവശ്യമായ രേഖകൾ ഏതെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കുക. നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച് ആവശ്യമായ രേഖകൾ ബാങ്കുകൾക്ക് നൽകാം. ഉപയോഗിച്ച കാർ (Used Car) വാങ്ങുന്നതിനുള്ള ലോൺ എടുക്കുന്നതിന് ആവശ്യമായ രേഖകളും മുകളിൽ പറഞ്ഞതിന് സമാനമാണ്.

   കാർ ലോണിനായി അപേക്ഷിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ  

   സ്റ്റെപ്പ് -1 : ഒരു കാർ ലോണിന് അപേക്ഷിക്കുക

   ലഭ്യമായ എല്ലാ ബാങ്ക് ഓഫറുകളും താരതമ്യം ചെയ്യുക

   ഏറ്റവും ഉയർന്ന ലോൺ തുകയും ഏറ്റവും താങ്ങാനാവുന്ന പലിശ നിരക്കും വാഗ്ദാനം ചെയ്യുന്ന ലോൺ കണ്ടെത്തുക

   സ്റ്റെപ്പ് -2 : വരുമാന രേഖകൾ സമർപ്പിക്കുക

   ബാങ്ക് സ്റ്റേറ്റ്‌മെന്റ് (കഴിഞ്ഞ 6 മാസം), ശമ്പള സ്ലിപ്പുകൾ (കഴിഞ്ഞ 3 മാസം), ഇൻകം ടാക്‌സ് റിട്ടേണുകൾ (കഴിഞ്ഞ 2 വർഷം)

   വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നത് ലോൺ നൽകുന്ന ബാങ്കിന് ബോധ്യമാകണം

   സ്റ്റെപ്പ് -3 : മേൽവിലാസത്തിന്റെയും തിരിച്ചറിയൽ രേഖകളുടെയും തെളിവ് സമർപ്പിക്കുക

   പാൻ കാർഡ്, വോട്ടേഴ്സ് ഐഡി, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ.

   നിങ്ങളുടെ ദേശീയതയും ഐഡന്റിറ്റിയും സ്ഥിരമായ മേൽവിലാസവും - വായ്പ നൽകുന്ന ബാങ്കിന് ബോധ്യമാകണം

   സ്റ്റെപ്പ് -4 : ക്രെഡിറ്റ് ഹിസ്റ്ററി

   പാൻ കാർഡ്

   നിങ്ങളുടെ മുൻകാല ക്രെഡിറ്റ് റെക്കോർഡുകൾ പരിശോധിച്ച് നിങ്ങൾ സ്ഥിരമായി ലോൺ തിരിച്ചടവ് നടത്തുമോയെന്നത് വായ്പ നൽകുന്ന ബാങ്കിന് ബോധ്യമാകണം.

   സ്റ്റെപ്പ് -5 : വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ

   വാഹനം വാങ്ങിയ ഷോറൂമിൽ നിന്നുള്ള വിൽപ്പന രസീതുകൾ

   ഇടപാട് ഉദ്ദേശിച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് വായ്പ തരുന്ന ബാങ്കിന് സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

   സ്റ്റെപ്പ് -6 : ഇൻഷുറൻസിന്റെയും ഡ്രൈവിംഗ് ലൈസൻസിന്റെയും രേഖകൾ

   വാഹനത്തിന്റെ മോട്ടോർ ഇൻഷുറൻസിന്റെയും നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്റെയും പകർപ്പുകൾ

   വാങ്ങിയ വാഹനവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് വായ്പ നൽകുന്ന ബാങ്കിന് മുന്നിൽ സ്ഥാപിക്കണം.

   ഡോക്യുമെന്റേഷൻസ് മാത്രമല്ല, വായ്പയെടുത്ത് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. വായ്പയുടെ കാര്യത്തിന് മുമ്പ് തന്നെ വാങ്ങാൻ ഉദ്ദേശിക്കുന്നത് ഏതു കാറാണെന്നതും അതിന്റെ സവിശേഷതകളും മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ശേഷം നിങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞ പലിശ നിരക്ക്, ഡോക്യൂമെൻഷേൻ/ പ്രൊസസിംഗ് ചാർജ് എന്നിവ നൽകുന്ന ബാങ്ക് വായ്പ കൂടി കണ്ടെത്തുക. നാഷണലൈസ്ഡ് ബാങ്കുകൾ, പ്രൈവറ്റ് ബാങ്കുകൾ, കോഓപ്പറേറ്റീവ് ബാങ്കുകൾ, എൻ.ബി.എഫ്.സി (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ)കളുമാണ് വാഹന വായ്പകൾ നൽകുന്നത്.

   കാർ വായ്പകൾക്ക് ബാങ്ക് ഈടാക്കുന്ന പലിശ എത്ര എന്നതിന് പ്രഥമ പരിഗണന തന്നെ നൽകേണ്ടതുണ്ട്. പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്ഥമായിരിക്കുമെങ്കിലും കുറഞ്ഞ പലിശയുള്ള വായ്പ എന്നതിലേക്ക് മാത്രം ശ്രദ്ധ പോകരുത്. അനുബന്ധ ചാർജ്ജുകളും മറ്റും നോക്കി വേണം വായ്പ എടുക്കുവാൻ. മാസ ശമ്പളം, ജോലി, നിലവിലെ ഇഎംഐ, ക്രെഡിറ്റ് സ്‌കോർ തുടങ്ങിയവ പലിശ നിരക്ക് കുറഞ്ഞ് ലഭിക്കാൻ സഹായിക്കാറുണ്ട്. വായ്പ എടുക്കുന്നയാൾ നിലവിലെ ബാങ്കിൽ നിക്ഷേപങ്ങളോ അക്കൗണ്ടുകളോ തുടരുന്നയാളണെങ്കിൽ സാധാരണ ഗതിയിൽ പലിശ നിരക്ക് കുറച്ച് നൽകാറുണ്ട്.

   Also Read- Car Loan| കാർ വാങ്ങാൻ ആലോചനയുണ്ടോ? കാർ ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം; 2021ലെ മികച്ച വായ്പാ നിരക്കുകളും

   കാറിന്റെ മൊത്തം വിലയുടെ 20 ശതമാനം സ്വന്തമായി എടുക്കുന്നതാണ് ഉചിതം. ഇഎംഐ-യിലുള്ള വർദ്ധനവും അതുമൂലം ഉണ്ടാകുന്ന വ്യക്തിഗത സാമ്പത്തിക പ്രശ്‌നങ്ങളും ഒഴിവാക്കാമെന്നതാണ് ഇതിന്റെ മെച്ചം. അതുപോലെ പലിശ നിരക്ക് കുറവാണെങ്കിലും ചില സ്ഥാപനങ്ങൾ പ്രൊസസിംഗ് ഫീ, പേപ്പർ വർക്ക്, പ്രീ പെയ്‌മെന്റ്, ലേറ്റ് പെയ്‌മെന്റ് എന്നിങ്ങനെയുള്ള ചാർജുകൾ ഈടാക്കാറുണ്ട്. ഇത് വലിയ തുക തിരിച്ചടക്കേണ്ട സാഹചര്യമുണ്ടാക്കും. അതിനാൽ മൊത്തം അടക്കേണ്ട തുക, കാലാവധി എന്നിവ പരിഗണിച്ച് വേണം ബാങ്ക് തിരഞ്ഞെടുക്കാൻ.

   നിശ്ചിത കാലാവധിക്കു മുമ്പെ ലോൺ അടച്ച് തീർക്കുകയാണെങ്കിൽ പ്രീ പെയ്‌മെന്റ് ഫീ, ഫോർ ക്ലോഷർ ഫീ, മറ്റ് ഫീസുകൾ എന്നിങ്ങനെയുള്ള പല ചാർജുകളും മിക്ക സ്ഥാപനങ്ങളും ഈടാക്കാറുണ്ട്. ലോൺ തുക കാലാവധിക്ക് മുന്നേ അടച്ചു തീർക്കാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഇത്തരം ഫീസുകൾ കുറഞ്ഞ ബാങ്കുകളെ സമീപിക്കുന്നതാണ് ഉചിതം.

   ക്രെഡിറ്റ് സ്‌കോറുകൾ സാമ്പത്തിക ഭദ്രത കാണിക്കുമെങ്കിലും തിരിച്ചടവിന് ശേഷിയുണ്ടെന്ന് ബാങ്കിനെ കാണിക്കാൻ ലോൺ ആവശ്യമുള്ള ആൾക്ക് മുമ്പുപറഞ്ഞതുപോലെ പല ഡോക്യുമെന്റുകൾ ബാങ്കിന് നൽകേണ്ടതായുണ്ട്. എന്നാൽ കെ വൈ സി ഡോക്യൂമെന്റുകൾ കയ്യിലുള്ള വ്യക്തിയാണെങ്കിൽ നിമിഷങ്ങൾകം തന്നെ ലോൺ ലഭിക്കുന്നതാണ്. 

   മറ്റൊന്ന് വായ്പ തിരിച്ചടവ് എന്നത് ഒരു നിസ്സാര കാര്യമല്ലെന്നത് മനസ്സിലാക്കുക. വായ്പ അടവുകളിൽ വരുത്തുന്ന വീഴ്ചകൾ പിന്നീടുള്ള വായ്പ ലഭ്യതയെ കാര്യമായി ബാധിക്കും. ഒരുപക്ഷെ വായ്പ തന്നെ ലഭിക്കാതെ വരും. നമ്മൾ എടുക്കുന്ന വായ്പകൾ സംബന്ധിച്ച് കാര്യങ്ങൾ സിബിൽ എന്ന ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (CIBIL - Credit Information Bureau India Limited ) രേഖപ്പെടുത്തുന്നതിനാൽ, വായ്പ തിരിച്ചടവിൽ വീഴ്ചകൾ വരുത്താതെ ശ്രദ്ധിക്കണം. ഒരു വ്യക്തിയുടെ ഡോക്യുമെന്റ് പരിശോധിച്ച് വായ്പ കുടിശ്ശിക ഉണ്ടോ ഇല്ലയോ എന്നതും തിരിച്ചടവുകൾ കൃത്യമായി നടത്താറുണ്ടായിരുന്നോവെന്നും മനസ്സിലാക്കാൻ സിബിൽ സ്കോറിലൂടെ ബാങ്കുകൾക്ക് സാധിക്കും.
   Published by:Rajesh V
   First published:
   )}