• HOME
 • »
 • NEWS
 • »
 • money
 • »
 • ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ട്ടപ്പെടുത്തിയ റെക്കോഡ് ഇനി ഇലോൺ മസ്‌കിന് സ്വന്തം; നഷ്ടത്തിന് പിന്നിൽ

ലോകത്ത് ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ട്ടപ്പെടുത്തിയ റെക്കോഡ് ഇനി ഇലോൺ മസ്‌കിന് സ്വന്തം; നഷ്ടത്തിന് പിന്നിൽ

മസ്‌കിന്റെ വ്യക്തിഗത സമ്പത്തിന്റെ നഷ്ടം കൊറിയൻ-ജാപ്പനീസ് ശതകോടീശ്വരനും സോഫ്റ്റ്‌ബാങ്ക് സ്ഥാപകനുമായ മസയോഷി സോണിന്റെ മുൻകാല റെക്കോർഡിനെ മറികടന്നു.

 • Share this:

  ഇലോൺ മസ്‌കിന്റെ ആസ്തി 320 ബില്യൺ ഡോളറിൽ നിന്ന് 138 ബില്യൺ ഡോളറിലേക്ക് ഇടിഞ്ഞു. ഇതോടെ വ്യക്തിഗത സമ്പത്തിൽ ഏറ്റവും വലിയ നഷ്ട്ടം നേരിട്ട വ്യക്തിയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡാണ്മസ്‌ക് നേടിയിരിക്കുന്നത്. ടെസ്‌ലയുടെ ഓഹരി ഇടിവും ട്വിറ്റർ ഏറ്റെടുത്തതും അദ്ദേഹത്തിന്റെ സമ്പത്തിൽ കനത്ത ഇടിവിന് കാരണമായി.

  ഇലോൺ മസ്‌ക് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ്. എന്നാൽ അത് അദ്ദേഹത്തിന് സന്തോഷിക്കാൻ കഴിയുന്ന ഒരു അംഗീകാരമല്ല. ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ മേധാവി ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത നഷ്ടത്തിന്റെ റെക്കോർഡ് നേടിയതായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

  ഫോർബ്സ് കണക്കാക്കിയതുപോലെ, 2021 നവംബർ മുതൽ 51 കാരനായ ടെക് മാന്ത്രികന് ഏകദേശം 182 ബില്യൺ ഡോളർ (1,506 കോടി രൂപ) നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് 200 ബില്യൺ ഡോളറിന് (1,633 കോടി രൂപ) അടുത്തായിരിക്കുമെന്നാണ് സൂചനകൾ.

  Also read-Gold Price Today: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

  മസ്‌കിന്റെ വ്യക്തിഗത സമ്പത്തിന്റെ നഷ്ടം കൊറിയൻ-ജാപ്പനീസ് ശതകോടീശ്വരനും സോഫ്റ്റ്‌ബാങ്ക് സ്ഥാപകനുമായ മസയോഷി സോണിന്റെ മുൻകാല റെക്കോർഡിനെ മറികടന്നു. അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 2000 ൽ 58.6 ബില്യൺ ഡോളർ (474 കോടി രൂപ) കുറഞ്ഞു, ഫെബ്രുവരിയിൽ 78 ബില്യൺ (645 കോടി രൂപ) ആയിരുന്നത് ജൂലൈ മാസമായപ്പോൾ 19.4 ബില്യൺ ഡോളറായി. ഈ റെക്കോർഡാണ് മസ്‌ക്’ ഇപ്പോൾ തകർത്തത്.
  ‘ട്വിറ്റർ ചീഫിന്റെ സമ്പത്തും അത് ഇത്രയധികം നഷ്ടപ്പെട്ടത് എങ്ങനെയെന്നും നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

  മസ്‌കിന്റെ ആസ്തി
  2021 നവംബറിൽ എലോൺ മസ്‌കിന്റെ ആസ്തി 320 ബില്യൺ ഡോളറായിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഏറ്റവും ഉയർന്ന തുക ഇതായിരുന്നു. ഫോർബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന് 182 ബില്യൺ ഡോളർ ഇപ്പോഴത്തെ കണക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആസ്തി 138 ബില്യൺ ഡോളറാണ്. വ്യക്തിഗത സമ്പത്തിലെ ഈ ഇടിവ് എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ടിന് 2021 ഡിസംബറിൽ ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി നൽകുകയും ചെയ്തു.

  2021 സെപ്റ്റംബറിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ഏറ്റവും ധനികനായ വ്യക്തിയായി മാറിയ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമയായ മസ്‌ക് റാങ്കിംഗിൽ താഴേക്ക് പോകുന്നത് ഇതാദ്യമാണ്.

  ടൈം മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മറ്റ് ശതകോടീശ്വരന്മാരിൽ നിന്ന് വ്യത്യസ്തനാണ് മസ്ക്. ബുദ്ധിപരവും സുരക്ഷിതവുമായ നിക്ഷേപങ്ങൾക്കുപകരം, അതിശയകരമാംവിധം അപകടസാധ്യതയുള്ളതും അതിശയകരമാംവിധം പ്രതിഫലം ലഭിക്കുന്നതുമായ കുറച്ച് നിക്ഷേപങ്ങളിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. അപകടസാധ്യതയുള്ള ഈ നിക്ഷേപങ്ങൾ അദ്ദേഹത്തെ ഏറ്റവും ധനികനായ സ്വകാര്യ പൗരനാക്കുകയും ടൈം മാഗസിന്റെ 2021-ലെ “പേഴ്സൺ ഓഫ് ദി ഇയർ ” ആക്കി മാറ്റുകയും ചെയ്തു.

  Also read-ഇന്ത്യയുടെ കുതിച്ചുയരുന്ന ഫിൻടെക് മേഖല ആത്മനിർഭർ ഭാരത് മുന്നേറ്റത്തിന്റെ നിർണായകമാകുമോ?

  അദ്ദേഹത്തിന്റെ കമ്പനികൾ – ടെസ്‌ലയും സ്‌പേസ് എക്‌സും – രണ്ടും അതത് മേഖലകളിൽ മുൻനിരയിലെത്തി. ടെസ്‌ല, ഇന്ന് അമേരിക്കയിലെ ഇലക്ട്രിക് വാഹന വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്ന ഭീമനാണ്. സ്വകാര്യ ബഹിരാകാശ പര്യവേഷണത്തിലെ തർക്കമില്ലാത്ത നേതാവാണ് സ്‌പേസ് എക്‌സ്.

  മസ്‌ക് തന്റെ സമ്പത്തിനെക്കുറിച്ച് അപൂർവമായി മാത്രമേ പൊതുവേദികളിൽ സംസാരിച്ചിട്ടുള്ളൂ. എന്നാൽ, 2018 ൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്, “എനിക്ക് എന്തിനാണ് പണം എന്ന് നിങ്ങൾ ചോദിക്കണം. എന്റെ പണത്തിന്റെ പകുതിയോളം ഭൂമിയിലെ പ്രശ്‌നങ്ങളെ നേരിടാനും ബാക്കി പകുതി ദിനോസറുകളോ WW3 പോലെ ഒരു ഉൽക്കയോ ഭൂമിയിൽ പതിച്ചാൽ ജീവന്റെ (അല്ലെങ്കിൽ എല്ലാ ജീവജാലങ്ങളുടെയും) തുടർച്ച ഉറപ്പാക്കാൻ ചൊവ്വയിൽ ഒരു സ്വയം-സുസ്ഥിര നഗരം സ്ഥാപിക്കാനും ഉദ്ദേശിച്ചുള്ളതാണ്” എന്നാണ്.

  കോടികളുടെ നഷ്ടം
  മസ്കിന്റെ സമ്പത്ത് ഇടിഞ്ഞത് എങ്ങനെ? ലോകബാങ്ക് കണക്കുകൾ പ്രകാരം ബൾഗേറിയ, ക്രൊയേഷ്യ, ഐസ്‌ലാൻഡ്, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ ജിഡിപിയേക്കാൾ കൂടുതലാണ് മസ്‌കിന്റെ നഷ്ടം.

  ഫോബ്‌സ് പറയുന്നതനുസരിച്ച്, ടെസ്‌ലയുടെ ഓഹരികളുടെ മോശം പ്രകടനവും അദ്ദേഹത്തിന്റെ ട്വിറ്റർ ഏറ്റെടുക്കലും അതിനെ തുടർന്നുണ്ടായ കുഴപ്പങ്ങളുമായിരിക്കാം ഈ നഷ്ടത്തിന് കാരണം.

  മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഓഹരികളിലാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ ഓഹരി വില ഏകദേശം 70 ശതമാനം ഇടിഞ്ഞു. ചൈനയിലെ ഉൽപ്പാദനത്തിലെ കാലതാമസം, വാഹനം തിരിച്ചുവിളിക്കൽ, ട്വിറ്റർ മേധാവി എന്ന തന്റെ പുതിയ റോളിൽ മസ്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന ടെസ്ല നിക്ഷേപകർക്കിടയിൽ ഉയർന്ന ആശങ്കകൾ എന്നിവയെല്ലാം ഒരുപക്ഷെ കാരണമായിട്ടുണ്ടാകാം.

  Also read-ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിന്റെ വേരുകൾ തേടുന്നു: ആധുനിക ഇന്ത്യയ്ക്ക് രൂപംനൽകിയ കരുത്തൻ കമ്പനികൾ

  2022 ഏപ്രിലിൽ, മസ്‌ക് ട്വിറ്റർ വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്താൻ ടെസ്‌ല ഓഹരിയുടെ വലിയ ബ്ലോക്കുകൾ വിൽക്കാൻ തുടങ്ങി. തുടക്കത്തിൽ ഏപ്രിലിൽ 8.5 ബില്യൺ ഡോളർ, 2022 ഓഗസ്റ്റിൽ 6.9 ബില്യൺ ഡോളർ, നവംബറിൽ 3.95 ബില്യൺ ഡോളർ, ഡിസംബറിൽ 3.6 ബില്യൺ ഡോളർ എന്നിങ്ങനെ മൊത്തം 22.9 ബില്യൺ ഡോളറിന്റെ ഓഹരികൾ അദ്ദേഹം വിറ്റു. ഈ വില്പന ഓഹരി വിലയെ ബാധിച്ചു.

  കൂടാതെ, അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തതിനുശേഷം, പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണ കുറയുന്നത് കണ്ട് പതിവായി പ്രകോപനപരമായ ട്വീറ്റുകൾ ചെയ്തു. ടെസ്‌ലയുടെ പല നിക്ഷേപകരും ഇവി കമ്പനിയോടുള്ള മസ്‌കിന്റെ പ്രതിബദ്ധതയെക്കുറിച്ച് പരിഭ്രാന്തരായി, കാരണം അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തതിൽ പിന്നെ ടെസ്‌ലയിൽ ശ്രദ്ധ കുറഞ്ഞു എന്ന് കരുതിയവർ നിരവധിയാണ്. “എലോൺ ടെസ്‌ലയെ ഉപേക്ഷിച്ചു, ടെസ്‌ലയ്ക്ക് വർക്കിംഗ് സിഇഒ ഇല്ല.” ടെസ്‌ലയുടെ മൂന്നാമത്തെ വലിയ വ്യക്തിഗത ഓഹരിയുടമയായ ലിയോ കോഗ്വാൻ കഴിഞ്ഞ ഡിസംബറിൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.

  ചൈനയിലെ ഉൽപ്പാദന പ്രശ്‌നങ്ങളും ടെസ്‌ലയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്. വാഹനങ്ങളുടെ ഉത്പാദന വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും നിലനിൽക്കുന്നു.
  ടെസ്‌ലയുടെ ഓഹരി വില കുറയാനുള്ള മറ്റൊരു കാരണമായി പറയാവുന്നത് 2019 ൽ അവതരിപ്പിച്ച പിക്കപ്പ് ട്രക്കിന്റെ ഉത്പാദനം വൈകി എന്നതാണ്. 2021 ൽ ഉത്പാദനം ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അത് വരെ ആരംഭിച്ചിട്ടില്ല. ഇത് വിശ്വാസ്യതയെ ബാധിച്ചിരിക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

  തങ്ങൾ പണമടച്ചതും ഇതിനകം ഡെലിവർ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതുമായ സെൽഫ് ഡ്രൈവിംഗ് സിസ്റ്റങ്ങൾക്ക് റീഫണ്ട് ആവശ്യപ്പെട്ട് യുഎസിലെ ഉപഭോക്താക്കൾ ടെസ്‌ലയ്‌ക്കെതിരെ കേസുകൾ നൽകുന്നുണ്ട്.

  ടെസ്‌ലയുടെ ഈ ഇടിവിനെ കുറിച്ച് മസ്‌കിന് വ്യക്തമായ അറിവില്ലാത്തത് പോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിസംബർ 16 ന് അദ്ദേഹം ട്വീറ്റ് ചെയ്തത്, “ടെസ്‌ല എന്നത്തേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു” എന്നാണ്. അതേ മാസം തന്നെ, കമ്പനി ദീർഘകാലാടിസ്ഥാനത്തിൽ “ഭൂമിയിലെ ഏറ്റവും മൂല്യവത്തായ കമ്പനി” ആയി മാറുമെന്ന് അദ്ദേഹം ടെസ്‌ല സ്റ്റാഫിനോട് ഒരു ഇമെയിലിൽ പറഞ്ഞിരുന്നു.

  Published by:Sarika KP
  First published: