Gold Price Today: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

ഒരു ഗ്രാം സ്വർണത്തിന് 5130 രൂപയും പവന് 41,040 രൂപയുമായി

Gold
Gold
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5130 രൂപയും പവന് 41,040 രൂപയുമായി.
ചൊവ്വാഴ്ചയും പവന് 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 41160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5145 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. തിങ്കളാഴ്ച വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,280 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു തിങ്കളാഴ്ച.
പുതുവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർധിക്കുകയായിരുന്നു.
advertisement
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 10: 41,160
ജനുവരി 11: 41,040
advertisement
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement