2023-24ൽ രാജ്യത്തെ തൊഴിൽ നിരക്ക് ആറ് ശതമാനമായി; മുൻ വർഷത്തേക്കാൾ ഇരട്ടിയെന്ന് റിസർവ് ബാങ്ക്
- Published by:Vishnupriya S
- news18-malayalam
Last Updated:
59.67 കോടിയിൽ നിന്നും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 64.33 കോടിയായി ഉയർന്നു
2023-24 സാമ്പത്തിക വർഷത്തെ തൊഴിൽ വളർച്ചാ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായെന്ന് റിപ്പോർട്ട്. ആർബിഐ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2022 - 23 സാമ്പത്തിക വർഷത്തിൽ 3.2 ശതമാനമായിരുന്ന തൊഴിൽ വളർച്ചാ നിരക്ക് 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആറ് ശതമാനമായാണ് വർധിച്ചത്. 59.67 കോടിയിൽ നിന്നും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 64.33 കോടിയായി ഉയർന്നു.
ഇന്ത്യ കെഎൽഇഎംഎസിൽ (The India KLEMS) നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആർബിഐ റിപ്പോർട്ട് പുറത്ത് വിട്ടത്. മൂലധനം (കെ), തൊഴിൽ (എൽ) , ഊർജം (ഇ) , സാധനങ്ങൾ (എം), സേവനങ്ങൾ (എസ്) എന്നിവയാണ് കെഎൽഇഎംഎസിന്റെ പ്രധാന ഏകകങ്ങൾ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുഴുവൻ ഉൾക്കൊള്ളുന്ന 27 ഓളം വ്യവസായങ്ങളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, ഉൽപ്പാദനം, സേവനങ്ങൾ എന്നീ പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
ഗ്രോസ് വാല്യു ആഡഡ് (ജിവിഎ), മൊത്ത ഉൽപാദന മൂല്യം (ബിഒപി), തൊഴിൽ, തൊഴിൽ നിലവാരം, മൂലധനം, മൂലധന ഘടന, ഊർജ്ജ ഉപഭോഗം, സാധനങ്ങൾ, സേവനങ്ങൾ, ഉൽപ്പാദനക്ഷമത, മൊത്തം ഉൽപ്പാദനക്ഷമത(ടിഎഫ്പി) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഓരോ മേഖലയുടെയും വിവരശേഖരണം നടത്തിയിട്ടുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തിറക്കിയ ലേബർ ഫോഴ്‌സ് സർവേയുടെ റിപ്പോർട്ട് അനുസരിച്ച് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 2023 ജനുവരി-മാർച്ച് മാസങ്ങളിലെ 6.8 ശതമാനത്തിൽ നിന്ന് 2024 ജനുവരി-മാർച്ച് മാസങ്ങളിൽ 6.7 ശതമാനമായി കുറഞ്ഞു.
advertisement
ഇക്കാലയളവിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായും കുറഞ്ഞു. കൂടാതെ, നഗരപ്രദേശങ്ങളിലെ തൊഴിൽ പങ്കാളിത്ത നിരക്ക് 48.5 ശതമാനത്തിൽ നിന്ന് 50.2 ആയി വർധിക്കുകയും ചെയ്തു. 15 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്കിടയിലെ ജോലി ചെയ്യുന്നവരുടെ എണ്ണം 2023 ജനുവരി-മാർച്ച് മാസങ്ങളിൽ 45.2 ശതമാനമായിരുന്നെങ്കിൽ 2024 ജനുവരി-മാർച്ച് മാസങ്ങളിൽ അത് 46.9 ശതമാനമായി ഉയർന്നു. നഗരപ്രദേശങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം 20.6 ശതമാനത്തിൽ നിന്നും 23.4 ശതമാനമായി വർധിച്ചുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 11, 2024 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
2023-24ൽ രാജ്യത്തെ തൊഴിൽ നിരക്ക് ആറ് ശതമാനമായി; മുൻ വർഷത്തേക്കാൾ ഇരട്ടിയെന്ന് റിസർവ് ബാങ്ക്