Women in Finance | കാശ് കൈകാര്യം ചെയ്യാന്‍ മിടുക്കികള്‍! വനിതാ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ചു

Last Updated:

വനിതാ ഫണ്ട് മാനേജര്‍മാരുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 8.88 ശതമാനമായിരുന്നത് 10.17 ശതമാനമായി വര്‍ധിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മാർച്ച് എട്ട്. ലോകവനിതാ ദിനം. ഫിനാൻസ് മേഖലയിലും മികവ് തെളിയിച്ച സ്ത്രീകൾ ഇന്ന് ദേശീയ തലത്തിൽ പ്രശംസ ഏറ്റുവാങ്ങുകയാണ്. സ്ത്രീകളായ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി അവസാനം വരെയുള്ള കണക്കാണിത്. അതേസമയം, സ്ത്രീകളായ ഫണ്ട് മാനേജര്‍മാരുടെ എണ്ണം ഒരു വര്‍ഷം മുമ്പ് 42 ആയിരുന്നത് ഇപ്പോള്‍ 49 ആയി വര്‍ധിച്ചുവെന്നും മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നതോ അല്ലെങ്കില്‍ അവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതോ ആയ ആസ്തികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും വ്യവസായത്തില്‍ മൊത്തത്തിലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അവരുടെ പങ്ക് വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വനിതാ മാനേജര്‍മാരുടെ എണ്ണം മാറ്റമില്ലാതെ തുടരുകയായിരുന്നു. അത് വര്‍ധിച്ചുവെന്നതാണ് തിളക്കമാര്‍ന്ന നേട്ടം.
ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ട് (എംഫ്) വ്യവസായത്തിന്റെ മൊത്തം ആസ്തിയുടെ 13.45 ലക്ഷം കോടി രൂപ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് വനിതാ മാനേജര്‍മാരാണ്. അതില്‍ പൂര്‍ണമായും വനിതാ മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്നതും സഹകാരികളായും പ്രവര്‍ത്തിക്കുന്നതുമുണ്ട്. 2025 ജനുവരി അവസാനത്തോടെ മൊത്തം മ്യൂച്ചല്‍ ഫണ്ട് ആസ്തികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 27.52 ശതമാനം ഉയര്‍ന്ന് 67.25 ലക്ഷം കോടി രൂപയായി.
advertisement
വനിതാ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്നതോ സഹകാരികളായതോ ആയ മൊത്തം ഓപ്പണ്‍, ക്ലോസ്ഡ്-എന്‍ഡ് ആസ്തികള്‍ ഏകദേശം 6.66 ലക്ഷം കോടി രൂപ വരുമെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഇന്ത്യയുടെ 2024ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 12.63 ശതമാനത്തോളം വരുമിത്.
കഴിഞ്ഞ വര്‍ഷം ആകെ ഫണ്ട് മാനേജര്‍മാരുടെ എണ്ണം 473 ആയിരുന്നത് 482 ആയി ഉയര്‍ന്നുവെന്ന് എസിഇ മ്യൂച്വല്‍ ഫണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2025 ജനുവരി അവസാനം വരെ ഇന്ത്യയില്‍ 433 പുരുഷ ഫണ്ട് മാനേജര്‍മാരാണ് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് പേര്‍ കൂടുതല്‍ വരുമിത്.
advertisement
വനിതാ ഫണ്ട് മാനേജര്‍മാരുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 8.88 ശതമാനമായിരുന്നത് 10.17 ശതമാനമായി വര്‍ധിച്ചു.
നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ അഞ്ജു ഛാജറും എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ സോഹിനി അന്ദാനിയും ഈ മേഖല വിട്ടുപോയിട്ടും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
എല്ലാ ഫണ്ട് ഹൗസുകളിലും വനിതാ ഫണ്ട് മാനേജര്‍മാരില്ല. 25 ഫണ്ട് ഹൗസുകളിലായി 49 വനിതാ മാനേജര്‍മാരുണ്ട്. ജനുവരി അവസാനം വരെ ആറ് ഫണ്ട് ഹൗസുകളില്‍ മൂന്നോ അതിലധികമോ സ്ത്രീകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നുണ്ട്. ആറെണ്ണത്തില്‍ രണ്ട് പേരും 13 ഫണ്ട് ഹൗസുകളില്‍ കുറഞ്ഞത് ഒരു വനിതാ ഫണ്ട് മാനേജര്‍മാരെങ്കിലുമുണ്ട്.
advertisement
ലിംഗ വൈവിധ്യം
ജനുവരി അവസാനം വരെ 25 ഫണ്ട് ഹൗസുകളിലായി ആകെ 399 സ്‌കീമുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുകയോ സഹകാരികളായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എസിഇ മ്യൂച്വല്‍ ഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യമുള്ളത്, ഏഴ് പേര്‍. ഇവര്‍ ഏകദേശം 2.27 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ 14 സ്‌കീമുകളിലൂടെ 1.88 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നത് അഞ്ച് വനിതാ ഫണ്ട് മാനേജര്‍മാരാണ്.
advertisement
നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടില്‍ 26 സ്‌കീമുകളിലൂടെ 1.53 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ ക.
കൈകാര്യം ചെയ്യുന്നത് രണ്ട് വനിതാ ഫണ്ട് മാനേജര്‍മാരാണ്.
1.41 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്തിരുന്ന എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലെ മാന്‍സി സജേജയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ഫണ്ട് മാനേജര്‍. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ കിന്‍ജാല്‍ ദേശായിയും ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിലെ കൃഷ്ണാ എന്നും യഥാക്രമം 1.37 ലക്ഷം കോടി രൂപ, 1.35 ലക്ഷം കോടി രൂപ എന്നിങ്ങനെയും കൈകാര്യം ചെയ്തിട്ടുണ്ട്.
advertisement
ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജറായ മനീഷ് ബന്തിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടില്‍ 3.49 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയോ സഹകാരിയാകുകയോ ചെയ്തിട്ടുണ്ട്. വനിതാ ഫണ്ട് മാനേജര്‍മാരില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫിലെ അശ്വിനി ഷിന്‍ഡെ 47 ഫണ്ടുകള്‍ കൈകാര്യം ചെയ്യുകയോ സഹകാരിയാകുകോ ചെയ്യുന്നുണ്ട്. അതേസമയം, മിറേ അസറ്റ് ഇന്ത്യ എംഎഫിലെ ഏക്താ ഗാല 30 ഫണ്ടുകളുടെ ഉത്തരവാദിത്വമാണ് കൈയാളുന്നത്. നിപ്പോൺ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ കിഞ്ചല്‍ ദേശായി 24 സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Women in Finance | കാശ് കൈകാര്യം ചെയ്യാന്‍ മിടുക്കികള്‍! വനിതാ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ചു
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement