• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട മേള ശനിയാഴ്‌ച മുതൽ; ടൈറ്റിൽ സ്പോൺസറായി ഹാംലീസ്

ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട മേള ശനിയാഴ്‌ച മുതൽ; ടൈറ്റിൽ സ്പോൺസറായി ഹാംലീസ്

ഈ മാസം 11ന് മൂന്ന് കേന്ദ്ര മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്ത ഇന്ത്യ ടോയ് ഫെയർ എന്ന വെബ്സൈറ്റിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർക്ക് രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും സൌകര്യമുണ്ട്

toys fest

toys fest

 • Last Updated :
 • Share this:
  ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട മേള (ടോയ് ഫെയർ) ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ വിർച്ച്വൽ രൂപത്തിൽ അരങ്ങേറും. ഈ മാസം 11ന് മൂന്ന് കേന്ദ്ര മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്ത ഇന്ത്യ ടോയ് ഫെയർ എന്ന വെബ്സൈറ്റിൽ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർക്ക് രജിസ്റ്റർ ചെയ്യാനും
  പങ്കെടുക്കാനും സൌകര്യമുണ്ട്. രാജ്യത്ത് ആദ്യമായി നടക്കുന്ന ഈ ഡിജിറ്റൽ മേള വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം വരുന്ന
  സംഘങ്ങളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള കളിപ്പാട്ടങ്ങൾ വാങ്ങാനും കണ്ടെത്താനുമുള്ള അവസരം ലഭിക്കും. കൂടാതെ നിരവധി വെബിനാറുകളും പാനൽ ചർച്ചകളും കളിപ്പാട്ട വ്യവസായത്തിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചകളും ഈ എക്സിബിഷന്റെ ഭാഗമായുണ്ട്.

  'ഏകദേശം ഒരു വർഷം മുമ്പ് തീരെ ക്വാളിറ്റിയില്ലാത്ത, വില കുറഞ്ഞ കളിപ്പാട്ടങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന്
  ഇറക്കുമതി ചെയ്ത് രാജ്യത്തെ വിപണി സാരമായി ബാധിക്കുന്നുവെന്ന പരാതിയുയർന്നിരുന്നു' വെബ്സൈറ്റ്
  ഉദ്ഘാടന വേളയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 'ഇതേ തുടർന്ന് ഒരു കമ്മറ്റി അന്വേഷണം നടത്തുകയും വിദേശ ഇറക്കുമതി വഴി എത്തുന്ന ടോയ്സിൽ മുപ്പത് ശതമാനത്തിലധികവും അമിതമായ അളവിൽ കെമിക്കലുകളും ഹെവി മെറ്റൽസും ഉപയോഗിക്കുന്നുവെന്ന് കണ്ടത്തിയിരുന്നു. ഇതേ
  തുടർന്നാണ് കളിപ്പാട്ടങ്ങളിൽ ക്വാളിറ്റി വേണമെന്ന ഓർഡർ വരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് മികച്ച കളിപ്പാട്ടങ്ങൾ ലഭ്യമാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം' ഗോയൽ പറഞ്ഞു.

  ഇന്ത്യ൯ കളിപ്പാട്ടങ്ങൾ സന്തോഷകരമായ ബാല്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും ഇത്തരം കളിപ്പാട്ടങ്ങൾ ദിനേനെയുള്ള പഠനത്തിന്റെയും പ്രാക്റ്റിക്കൽ പഠനത്തിനുമിടയിലുള്ള വിടവ് നികത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ രമേഷ് പൊക്രിയാൽ പറഞ്ഞു. ഇത്തരം പഠനങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കളിപ്പാട്ട വ്യവസായം ഓരുപാട് ചെറുകിട വ്യവസായികളുടെയും കലാകാരന്മാരുടെയും ജീവിത വരുമാനമാണെന്ന് കേന്ദ്ര ടെക്സ്റ്റൈൽ, ചെറുകിട വ്യവസായ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. കഴിപ്പാട്ട മേള വ൯
  വിജയമാക്കിത്തീർക്കാ൯ ആറു കേന്ദ്ര മന്ത്രാലയങ്ങൾ കൈകോർത്തിട്ടുണ്ടെന്ന് ഇറാനി അറിയിച്ചു.
  'ആത്മനിർഭർ ഭാരത് കാംപെയ്ന്റെ ഭാഗമായി തയ്യാറാകുന്ന ഈ കളിപ്പാട്ട മേള വോക്കൽ ഫോർ ലോക്കൽ (ഇന്ത്യയിൽ നിർമ്മിക്കുന്ന പദ്ധതിക്ക് വേണ്ടി സംസാരിക്കൽ) പദ്ധതിയുടെ ഭാഗമാണ്. ഇത് വഴി രാജ്യത്ത് വലിയ വ്യാസായിക വിപ്ലവങ്ങൾ സൃഷ്ടിക്കും'- ഇറാനി കൂട്ടിച്ചേർത്തു. ആയിരത്തിലധികം സ്റ്റാളുകൾ ഉൾപ്പെടുന്ന വിർച്വൽ എക്സിബിഷ൯, പാനൽ ഡിസ്കഷൻ, വെബിനാറുകൾ തുടങ്ങിയ വിർച്വൽ സെഷനുകൾ കലാ പഠന ക്ലാസ്, ക്വിസ് മത്സരങ്ങൾ, പ്രോഡക്റ്റ് ലോഞ്ചുകൾ, വിർച്വൽ ടൂറുകൾ എന്നിവ ഈ ടോയ് ഫെയറിന്റെ പ്രത്യേകതയാണ്.

  പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ, വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുള്ള സെഷനുകൾ സർക്കാറിന്റെ
  വിദ്യാഭ്യാസ നയത്തിൽ ശ്രദ്ധയൂന്നിയുള്ളവയാകും. കളി അടിസ്ഥാമാക്കിയുള്ള പഠനങ്ങൾ, ഇ൯ഡോർ, ഔട്ട്ഡോർ കളികൾ, വിമർശനാത്മ ചിന്തക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന കളികൾ, പഠനം കൂടുതൽ ആസ്വാദ്യകരവും, കുട്ടികളെ കൂടുതൽ ഉൾക്കൊള്ളിക്കുന്നതുമായ പഠനങ്ങൾ എന്നിവ ഈ
  നയത്തിന്റെ ഭാഗമാണ്.

  കൂട്ടികളുടെ ബാല്യം കൂടുതൽ മനോഹരമാക്കണമെന്ന് ഉദ്ദേശിക്കുന്ന വ്യാപാരികൾക്കു പുറമെ NCERT, SCERT, CBSE, അധ്യാപകർ, സ്കൂളുകൾ, ഐഐടി ഗാന്ധി നഗർ, നാഷണൽ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈ൯, അഹമ്മദാബാദിലെ ചിൽഡ്രൺ യൂണിവേഴ്സിറ്റി എന്നിവ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാജ്യാന്തര കളിപ്പാട്ട വിൽപ്പന കമ്പനിയായ ഹാംലീസാണ് ഈ മേളയുടെ ടൈറ്റിൽ സ്പോൺസർ. ഇപ്പോൾ റിലയ൯സ് ഉടമസ്ഥതയിലുള്ള ഈ ബ്രിട്ടീഷ് കമ്പനി ഒരു വിർച്വൽ ബൂത്തും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മുംബൈ, അഹമ്മദാബാദ്, ഡൽഹി നഗരങ്ങളിൽ ടോയ് സർക്കിളുകളും മേളയുടെ ഭാഗമായി ഹാംലീസ് തയ്യാറാക്കിയിട്ടുണ്ട്. ഹാംലീസ് തങ്ങളുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി അംഗനവാടി തൊഴിലാളികളുടെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്യും. മരം കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങൾ 743 അംഗ൯വാടികളിലെ കുട്ടികൾക്കാണ് നൽകുക.
  Published by:Anuraj GR
  First published: