അടിപൊളി ജീവിതത്തിന് ഫേസ്ബുക്കിൽ നിന്നും മുൻ ജീവനക്കാരി നാല് മില്യൺ ഡോളർ തട്ടി

Last Updated:

യുവതി 2017 ജനുവരിയ്ക്കും 2021 സെപ്റ്റംബറിനും ഇടയിലായാണ് തട്ടിപ്പ് നടത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഫേസ്ബുക്കിൽ നിന്നും 4 മില്യൺ ഡോളർ തട്ടിയ കേസിൽ കുറ്റ സമ്മതം നടത്തിയ പ്രതിയ്ക്കുള്ള ശിക്ഷ അടുത്ത വർഷം മാർച്ചിൽ വിധിക്കും. അറ്റ്ലാന്റ സ്വദേശിയായ ബാർബറ ഫുർലോ സ്‌മൈൽസ് ആണ് ആഡംബരം ജീവിതം നയിക്കാൻ ഫേസ്ബുക്കിൽ നിന്നും പണം തട്ടിയ കേസിൽ അറസ്റ്റിലായത്. കമ്പനിയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (DEI) എന്നീ പദ്ധതികളുടെ നേതൃത്വ സ്ഥാനം വഹിച്ചിരുന്ന യുവതി 2017 ജനുവരിയ്ക്കും 2021 സെപ്റ്റംബറിനും ഇടയിലായാണ് തട്ടിപ്പ് നടത്തിയത്.
കമ്പനിയുടെ ഡിഇഐ (DEI) പദ്ധതിയുടെ നേതൃത്വ സ്ഥാനം വഴി ബാർബറയിൽ കമ്പനിക്ക് ഉണ്ടായിരുന്ന വിശ്വാസത്തെയും പദവിയെയും ദുരുപയോഗം ചെയ്തതായി ജോർജിയയിലെ യു എസ് ആറ്റോർണിയായ റയാൻ കെ ബുക്കനൻറെ ഓഫീസ് പ്രതികരിച്ചു.
ഒരു പ്രീ സ്കൂളിന് നൽകിയ 18,000 ഡോളർ ഉൾപ്പെടെ തന്റെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുന്നതാനായി ഈ പണം ബാർബറ ഉപയോഗിച്ചു. ഫേസ്ബുക്ക് എക്‌സ്‌പെൻറ് അക്കൗണ്ട് ഉപയോഗിച്ചാണ്നിരവധി വ്യക്തിഗത ചെലവുകൾക്കായി ഇവർ പണം വകമാറ്റിയത്.വെൻമോ, പെയ് പാൽ തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സൈറ്റുകളുമായി ബാർബറ തന്റെ കമ്പനി ക്രെഡിറ്റ്‌ കാർഡിനെ ലിങ്ക് ചെയ്യുകയും നടത്തിയിട്ടില്ലാത്ത ഇടപാടുകൾക്കായി പണം അടയ്ക്കുകയും ചെയ്തു. ഇവർ തന്റെ സുഹൃത്തുക്കളെയും ചില ബന്ധുക്കളെയും ഇതിൽ പങ്കാളികളാക്കിയിരുന്നതായതാണ് വിവരം. പങ്കാളികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ബാർബറ പണം കൈമാറുകയും പിന്നീട് അതിൽ നിന്നും കുറച്ച് പണം ബാർബറയോ അവരുടെ ഭർത്താവോ പലപ്പോഴായി കൈപ്പറ്റുകയും ചെയ്തിരുന്നു.
advertisement
ഇങ്ങനെ ഇല്ലാത്ത ചെലവുകൾ സൃഷ്ടിച്ച് ആഡംബരം ജീവിതം നയിക്കാൻ നാല് മില്യൺ ഡോളർ ബാർബറ തട്ടിയെടുത്തതായി ആറ്റോർണിയുടെ ഓഫീസ് പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
അടിപൊളി ജീവിതത്തിന് ഫേസ്ബുക്കിൽ നിന്നും മുൻ ജീവനക്കാരി നാല് മില്യൺ ഡോളർ തട്ടി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement