Jio True 5G | ചേര്‍ത്തല ഇനി വേറെ 'റേഞ്ചില്‍' ; ജിയോ ട്രൂ 5G സേവനങ്ങൾ ഇന്ന് മുതൽ ചേർത്തല ടൗണിലും
- Published by:Arun krishna
- news18-malayalam
Last Updated:
4G നെറ്റ്വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.
ജിയോ ട്രൂ 5G സേവനങ്ങൾ ഇന്ന് മുതൽ ചേർത്തല ടൗണിലും ലഭ്യമാകും. നിലവില്‍ ജിയോയുടെ 5G സേവനങ്ങൾ കേരളത്തിൽ ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ഗുരുവായൂർ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഇതിനോടകം 92 നഗരങ്ങളിൽ ജിയോയുടെ 5G സേവനം ആരംഭിച്ച് കഴിഞ്ഞു.
ജനുവരി 10 മുതൽ, ചേർത്തലയിലെ ജിയോ ഉപയോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കാൻ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കുന്നതാണ്. 4G നെറ്റ്വർക്കിനെ ആശ്രയിക്കാത്ത, സ്റ്റാൻഡലോൺ 5G നെറ്റ്വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ.
സ്റ്റാൻഡലോൺ 5G ഉപയോഗിച്ച്, കുറഞ്ഞ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ ആശയവിനിമയം, 5G വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്വർക്ക് സ്ലൈസിംഗ് എന്നി പുതിയതും ശക്തവുമായ സേവനങ്ങൾ ജിയോയ്ക്ക് നൽകാൻ കഴിയും. 5G സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5G പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5G കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Cherthala,Alappuzha,Kerala
First Published :
January 10, 2023 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Jio True 5G | ചേര്‍ത്തല ഇനി വേറെ 'റേഞ്ചില്‍' ; ജിയോ ട്രൂ 5G സേവനങ്ങൾ ഇന്ന് മുതൽ ചേർത്തല ടൗണിലും