• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price| പവന് വില 39,920 രൂപ; അത്യുന്നതങ്ങളിൽ സ്വർണവില

Gold price| പവന് വില 39,920 രൂപ; അത്യുന്നതങ്ങളിൽ സ്വർണവില

ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില അത്യുന്നതങ്ങളിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണെന്ന് മാത്രമല്ല, ഒരു പവന്റെ വില 40,000 ന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. 40,000 ന് വെറും 80 രൂപ മാത്രമാണ് കുറവ്. ഒരു പവന് ഇന്നത്തെ വില 39,920 രൂപയാണ്. ഇന്നലെ പവന് 120 കൂടിയാണ് ഈ വിലയിൽ എത്തിയത്. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4990 രൂപയാണ് ഇന്നത്തെ വില.

    കേരളത്തിൽ സ്വർണവില 40,000 കടക്കുമെന്ന സാധ്യതകൾ വിദഗ്ധർ നേരത്തേ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുടർച്ചയായുള്ള വിലക്കയറ്റം.

    Also Read- പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800

    Published by:Naseeba TC
    First published: