Gold Price Today | പിടിതരാതെ പൊന്ന്; റെക്കോഡ് തിരുത്തി സ്വർണ വില; ഇന്ന് വര്‍ധിച്ചത് 80 രൂപ; നിരക്ക് അറിയാം
- Published by:Sarika KP
- news18-malayalam
Last Updated:
ഒരാഴ്ചയ്ക്കിടെ 2200 രൂപയാണ് വര്‍ധിച്ചത്.
സംസ്ഥാനത്ത് സ്വർണ വില ഉയർന്ന് തന്നെ. ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം രണ്ട് തവണ റെക്കോർഡ് നിരക്കാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിത്.
രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 6,575 രൂപയിലും പവന് 52,600 രൂപയിലുമാണ് വ്യാപാരം നടന്ന ശേഷം ഉച്ചക്ക് വീണ്ടും വില വർധിക്കുകയായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,600 രൂപയും പവന് 52800 രൂപയുമാണ് പുനഃക്രമികരിച്ച നിരക്ക്.
advertisement
മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ 2200 രൂപയാണ് വര്‍ധിച്ചത്.
വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 10, 2024 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today | പിടിതരാതെ പൊന്ന്; റെക്കോഡ് തിരുത്തി സ്വർണ വില; ഇന്ന് വര്‍ധിച്ചത് 80 രൂപ; നിരക്ക് അറിയാം