കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് ആദ്യമായി 75,000 കടന്നു; നിഫ്റ്റി 22,750 ന് മുകളില്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഇൻഫോസിസിന്റെ ഓഹരികൾ രണ്ട് ശതമാനത്തിലധികം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പ്. ഐടി, ഓട്ടോ ഓഹരികളാണ് ഇന്ന് കുതിച്ചുയരുന്നത്. എന്നാൽ യുഎസ് വിപണി മന്ദഗതിയിൽ നീങ്ങുമ്പോഴാണ് ഇന്ത്യൻ സൂചികകളിൽ വ്യാപാരം പുതിയ ഉയരങ്ങൾ താണ്ടിയത്. സെൻസെക്‌സ് സൂചിക ആദ്യമായി 75,000 പിന്നിട്ട് 75124ൽ എത്തി. അതേസമയം, നിഫ്റ്റി 22,765 എന്ന പുതിയ റെക്കോഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രണ്ട് സൂചികകളും 0.20 ശതമാനം ഉയർന്നു.
രാവിലെ 9.20ന് നിഫ്റ്റിയിൽ 35 ഓഹരികൾ കുതിച്ചുയർന്നിരുന്നു. അതേസമയം, 15 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. ഹീറോ മോട്ടോകോർപ്പ്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് ഏറ്റവും മികച്ച നേട്ടം കൊയ്തത്. അതേസമയം, ദിവീസ് ലാബോറട്ടറീസ്, ഒഎൻജിസി, ഐഷർ മോട്ടോർസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
അടുത്തകാലത്ത് ശക്തമായ പ്രകടനമാണ് സൂചികകൾ പുറത്തെടുക്കുന്നതെന്ന് ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ്-ഏഞ്ചൽ വൺ റിസേർച്ച് ഹെഡ് സമീത് ചവാൻ പറഞ്ഞു. മൂന്ന് മാസത്തിലേറെയായി ഓഹരി വിപണിയിൽ വിലകൾ ഉയരുന്ന പാറ്റേണിലാണ് വ്യാപാരം നടക്കുന്നതെന്നും ചവാൻ പറഞ്ഞു.
advertisement
ഇൻഫോസിസിന്റെ ഓഹരികൾ രണ്ട് ശതമാനത്തിലധികം കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സ്ഥാപനമാണ് ഇൻഫോസിസ്. ബ്ലോക്ക് ഡീലിലൂടെ ബെയ്ൻ കാപിറ്റൽ 1.1 ശതമാനം ഓഹരികൾ സ്വകാര്യ വായ്പാദാതാവിന് വിറ്റതോടെ ആക്‌സിസ് ബാങ്കിന്റെ ഓഹരികൾ ഇടിഞ്ഞു. ബ്ലോക്ക് ഡീലിലൂടെ നിക്കോമാക്ക് മെഷീനറിയും ആർപി അഡ്‌വൈസറി സർവീസസും 4.4 ശതമാനം ഓഹരികൾ വിൽക്കുമെന്ന വാർത്ത വന്നതോടെ ഗ്ലാൻഡ് ഫാർമയുടെ ഓഹരികളും 5 ശതമാനം ഇടിഞ്ഞിരുന്നു.
advertisement
ആഗോള വിപണികൾ തിങ്കളാഴ്ച വാൾസ്ട്രീറ്റിലെ പ്രധാന ഓഹരി വിപണി സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ 11.24 (0.03 ശതമാനം) ഇടിഞ്ഞ് 38,892.80-ൽ വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻഡ് പി 500 1.95 പോയിന്റ് ഇടിഞ്ഞ് 5202.39ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, നാസ്ഡാക്ക് കോമ്പോസിറ്റ് 5.44 പോയിന്റ് ഉയർന്ന് (0.03 ശതമാനം) 16254ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് ഒഴികെ മിക്ക പ്രധാന ഏഷ്യൻ സൂചികകളും മികച്ച നിലയിലാണ് വ്യാപാരം നടത്തുന്നത്.
advertisement
യുഎസ് ഡബ്ല്യുടിഐ എണ്ണ കരാറുകൾ 86.640 ഡോളറിൽ വ്യാപാരം തുടരുന്നതിനാൽ ക്രൂഡോയിൽ വിലയും ഉയർന്നു. ക്രൂഡ് ഓയിൽ വില 0.240 ശതമാനമാണ് ഉയർന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 09, 2024 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സെന്‍സെക്‌സ് ആദ്യമായി 75,000 കടന്നു; നിഫ്റ്റി 22,750 ന് മുകളില്‍