Gold Price Today| സ്വർണവില ഇന്നും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്.
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ദിവസവം വില മാറാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്നലെയും സ്വർണ വില വർധിച്ചിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. മെയ് മാസത്തിൽ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.
ഈ മാസം ഇതുവരെ പവന് 880 രൂപയാണ് കൂടിയത്. ഏപ്രിൽ മാസത്തിൽ 1720 രൂപ പവന് വില വർധിച്ചിരുന്നു. എന്നാൽ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. ഏപ്രിലിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).
advertisement
ദേശീയതലത്തിലും സ്വർണ വിലയിൽ നേരിയ വർധനവുണ്ടായി. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,677 രൂപയാണ് എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) വില കുറിച്ചത്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. സ്വർണം ഔൺസിന് 1843.90 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ വീഴ്ച തുടരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എംസിഎക്‌സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില വർധിക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
advertisement
മഞ്ഞലോഹത്തിന് ഇപ്പോൾ നേട്ടമായത് ഡോളര്‍ നേരിടുന്ന ക്ഷീണമാണ്. ഒരു മാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ വില ഉയർന്നു നിൽക്കുമെന്നാണ് പ്രവചനം.
ഇതിനിടെ, പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് നിരവധി ആഗോള സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നത് ഇനിയും വില ഉയരാൻ കാരണമാകും.
advertisement
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് മഞ്ഞ ലോഹത്തെ ആളുകൾ കാണുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് സ്വർണം സുരക്ഷിത നിക്ഷേപമായി ആളുകള്‍ വിശ്വാസമർപ്പിക്കുന്നുവെന്നതാണ് കണക്കുകൾ തെളിയിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് സ്വർണവില 28 % വർധന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ സ്വര്‍ണവില റെക്കോർഡ് ഭേദിച്ചിരുന്നു.
Key Words: gold price kerala, gold price today, Gold prices, gold price, gold price on may 15, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 15, 2021 10:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവില ഇന്നും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ