Reliance Jio| ലോക്ക്ഡൗൺ സമയത്തും കണക്ടഡ് ആയിരിക്കൂ; രണ്ട് സ്പെഷ്യൽ ഓഫറുകളുമായി ജിയോ

Last Updated:

രണ്ട് പ്രത്യേക ഓഫറുകളാണ് ജിയോ ഉപയോക്താക്കൾക്ക് ലഭിക്കുക.

കൊച്ചി: രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഉപയോക്താക്കൾക്ക് കോവിഡ് മഹാമാരിക്കാലത്തും കണക്റ്റഡായിരിക്കുവാൻ രണ്ടു സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു. ജിയോ, റിലയൻസ്  ഫൗണ്ടേഷനുമായി ചേർന്ന് ജിയോ ഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം 300 മിനിറ്റ്  സൗജന്യ  ഔട്ട്‌ഗോയിംഗ് കോളുകൾ നൽകും. (പ്രതിദിനം 10 മിനിറ്റ്). ഇപ്പോഴത്തെ സാഹചര്യത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്ത് ഉപയോക്താക്കൾക്ക് ഇത് സഹായകരമായിരിക്കും.
കൂടാതെ, ജിയോഫോൺ ഉപയോക്താവ് റീചാർജ് ചെയ്യുന്ന ഓരോ ജിയോഫോൺ പ്ലാനിനും അതേ മൂല്യത്തിന്റെ അധിക റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഒരു ജിയോഫോൺ ഉപയോക്താവിന് 75രൂപ അധിക പ്ലാൻ തികച്ചും സൗജന്യമായി ലഭിക്കും. വാർ‌ഷിക പ്ലാനുകളിലും ജിയോ‌ഫോൺ ഉപകരണ ബണ്ടിൽ‌ ചെയ്‌ത പ്ലാനുകളിലും ഈ ഓഫർ‌ ബാധകമല്ല.
ജിയോ കേരളത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു
കോവിഡ് വ്യാപനത്തോടെ ഏറെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഈ സമയങ്ങളിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻ‌ഗണനാടിസ്ഥാനത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു. മാർച്ച് 2021ൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയിരുന്നു. കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300MHZൽ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു.
advertisement
ഇപ്പോൾ ഇതാ കേരളത്തിലെ 12000ൽ അധികം ജിയോയുടെ സൈറ്റുകളിൽ ഈ മൂന്ന് സ്പെക്ട്രങ്ങളും മുൻ‌ഗണനാ അടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്ക് ഈ നെറ്റ്‌വർക്ക് വർധനവിന്റെ പ്രയോജനം ലഭിക്കുകയും നെറ്റ്‌വർക്ക് അനുഭവം 2 മടങ്ങ് മെച്ചപ്പെടുകയും ചെയ്യും.
നിലവിലുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ജിയോയുടെ നെറ്റ്‌വർക്ക് വർധനവ് സമയോചിതമായ നീക്കമാണ്. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുൻനിര പ്രവർത്തകർക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന വിദ്യാർത്ഥികൾക്കും, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സുരക്ഷിതമായി അവരുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ ചെയ്യാൻ സഹായിക്കും.
advertisement
ഇന്ത്യയിൽ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്, കേരളത്തിൽ 10.3 ദശലക്ഷവും. കൂടുതൽ 4ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ ജിയോ കേരളം 2021ൽ 4ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കുകയാണ്. നിലവിൽ ജിയോയ്ക്ക് സംസ്ഥാനത്ത് 12000ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉണ്ട്.
മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ 22 സർക്കിളുകൾക്കായി 488.35MHZ (850MHZ, 1800MHZ, 2300MHZ എന്നിവ ഉൾപ്പെടുന്നു) സ്പെക്ട്രമാണ്‌ റിലയൻസ് ജിയോ 20 വർഷത്തേക്ക് 57,123 കോടി രൂപ ചെലവഴിച്ചു കരസ്ഥമാക്കിയത്. ഇതോടെ, ജിയോ മൊത്തം സ്പെക്ട്രം 55 ശതമാനം വർധിപ്പിച്ച് 1717MHZ ആയി ഉയർത്തി. മെച്ചപ്പെടുത്തിയ സ്പെക്ട്രം കാൽപ്പാടുകൾ ഉപയോഗിച്ച്, ജിയോ നിലവിലുള്ള ഉപയോക്താക്കൾക്കും അടുത്ത 300 ദശലക്ഷം ഉപയോക്താക്കൾക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാനും 5ജി സേവനങ്ങളിലേക്കും മാറുന്ന നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുവാനും ഉപയോഗപ്പെടുത്തും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio| ലോക്ക്ഡൗൺ സമയത്തും കണക്ടഡ് ആയിരിക്കൂ; രണ്ട് സ്പെഷ്യൽ ഓഫറുകളുമായി ജിയോ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement