Gold price Today| ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില; പവന് ഇന്നത്തെ വില അറിയാം

Last Updated:

ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്.

Gold price
Gold price
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price)ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ തുടരുന്നു. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയിലാണ് സ്വർണ വിപണി മുന്നോട്ടുപോകുന്നത്.
ഈ മാസം പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.
ഈ മാസത്തെ സ്വർണ്ണവില ദിവസാടിസ്ഥാനത്തിൽ:
മെയ് 1: 37920
മെയ് 2: 37760
മെയ് 3: 37760
മെയ് 4: 37600
മെയ് 5: 37920
മെയ് 6: 37680
മെയ് 7: 37920
മെയ് 8: 37920
മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
advertisement
മെയ് 10: 37680
മെയ് 11: 37400
മെയ് 12: 37760
മെയ് 13: 37,160
‌മെയ് 14: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
‌മെയ് 15: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
‌മെയ് 16: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
advertisement
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,450 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,450 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,450 രൂപയുമാണ്.
ഭുവനേശ്വറിൽ, 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,670 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,450 രൂപയുമാണ് ഞായറാഴ്ചത്തെ വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ഗ്രാം 24 കാരറ്റിനും, 22 കാരറ്റിനും സ്വർണ വില അതേപടി തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price Today| ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില; പവന് ഇന്നത്തെ വില അറിയാം
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement