Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ദേശീയതലത്തിൽ വില കൂടി

Last Updated:

ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു.

gold price today
gold price today
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 4400 രുപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ 22ന് സ്വർണ വില വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനായിരുന്നു. പവന് 36,960 രൂപയായിരുന്നു അന്ന്. ഏറ്റവും കുറഞ്ഞ നിരക്ക് 21നും. അന്ന് പവന് 35,120 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം, ദേശീയതലത്തിൽ ഇന്ന് സ്വർണവില കൂടി. 22 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 46,190 രൂപയായി വർധിച്ചു. ഇന്നലെ ഇത് 46,150 രൂപയായിരുന്നു. വെള്ളി കിലോയ്ക്ക് 67,900 രൂപയായി. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും സ്വർണ വില വ്യത്യാസപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ 10 ഗ്രാം സ്വർണത്തിന് 46,,150 രൂപയാണ്. ചെന്നൈയിൽ 150 താഴ്ന്ന് 44,400 രൂപയായി. മുംബൈയിൽ 46,190 രൂപയാണ്.
advertisement
Also Read- JioPhone Next | ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ
രാജ്യത്തെ കമ്മിഡിറ്റി വിപണിയായ എംഎസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,190 രൂപയാണ്. വ്യാഴാഴ്ച 47,150 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. വെള്ളി കിലോയ്ക്ക് 67,900 രൂപാ നിരക്കിൽ തുടരുകയാണ്. ഒരു ഡോളറിന് 74.18 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 0.1 ശതമാനം വർധിച്ച് 1771.80 ഡോളറായി.
advertisement
Also Read- ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം; സമ്പൂർണ്ണ ലിസ്റ്റ് ഇതാ
കേരളത്തിൽ ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ മുന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,960 രൂപ. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും മഞ്ഞുലോഹത്തിന്റെ വില കുറയാൻ കാരണമായി.
advertisement
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ വില താഴുന്ന പ്രവണതയാണ് കാണിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ദേശീയതലത്തിൽ വില കൂടി
Next Article
advertisement
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ വീണ് പരിക്കേറ്റു.

  • 'വേദനയോടെയാണെങ്കിലും വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠം അദ്ദേഹം പങ്കുവച്ചു.

View All
advertisement