Gold Rate Today: സ്വർണ്ണവില വീണ്ടും മുന്നോട്ട്; ഇന്നത്തെ വില
- Published by:ASHLI
- news18-malayalam
Last Updated:
കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം സ്വർണവിലയിൽ 1120 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില മുന്നോട്ടു തന്നെ. തുടർച്ചയായ നാലാം ദിവസമാണ് വില ഉയരുന്നത്. ഇന്ന് 80 രൂപ വർദ്ധനവോടെ ഒരു പവൻ സ്വർണത്തിന് 64,480 രൂപയായി. ഇന്നലെ 320 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം സ്വർണവിലയിൽ 1120 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഫെബ്രുവരി 25 നാണ് സ്വർണവില 64,600 എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയത്. പിന്നീട് വിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇതേ നിരക്കിൽ വില ഉയർന്നാൽ വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം എത്താൻ സാധ്യതയുണ്ട്.
മാർച്ചിലെ സ്വർണവില
മാർച്ച് 1 - വിപണി വില 63,440 രൂപ
മാർച്ച് 2 - വിപണി വില 63,440 രൂപ
മാർച്ച് 3 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
advertisement
മാർച്ച് 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
മാർച്ച് 5 - ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 64,400 രൂപ
മാർച്ച് 6 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 64,480 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 06, 2025 12:00 PM IST