Kerala Gold  Rate Today | സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,375 രൂപയാണ്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. 560 രൂപയാണ് പവന് (22 കാരറ്റ്) ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,375 രൂപയാണ്. 70 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 10,228 രൂപയും പവന് 81,824 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,671 രൂപയും പവന് 61,368 രൂപയുമാണ്. ആഭരണ പ്രേമികൾക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമായിരിക്കും. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് വിലയിലെ ഈ ഇടിവ്. വെള്ളിയാഴ്ച സർവകാല റെക്കോിഡിലെത്തിയശേഷം സ്വർണ വില കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു..പവന് 75760 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 127 രൂപയും കിലോഗ്രാമിന് 1,27,000 രൂപയുമാണ്.
advertisement
യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേല്‍ ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയേയും വിപണിയേയും ഇപ്പോഴും സ്വാധീനിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലെന്നായ ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വർണ വിപണിയേയും സ്വാധീനിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold  Rate Today | സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement