Gold Rate: പുതുവർഷത്തലേന്ന് കൂടുതൽ ആഘോഷമാക്കാൻ റെഡിയായിക്കോളൂ; സ്വർണവിലയിൽ ഇടിവ്
- Published by:Sarika N
- news18-malayalam
Last Updated:
പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്
തിരുവനന്തപുരം: പുതുവർഷത്തലേന്ന് ആഭരണപ്രേമികൾക്ക് ആശ്വാസമായി സ്വർണവിലയിൽ ഇടിവ്. പവന് 320 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയാണ്. ഗ്രാമിന് 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7110 രൂപയാണ്.മാറ്റമില്ലാതെ തുടർന്ന സ്വർണനിരക്ക് കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ്.
പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.2024- അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സ്വർണവിലയിൽ നേരിയ വ്യത്യാസം വന്നിരിക്കുന്നത്. 2024 ആദ്യ മാസത്തിൽ സ്വർണത്തിന് 46,840 ആയിരുന്നു വില.
Also Read: Kerala Gold Rate 2nd Jan: പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവില
അവസാനത്തിലേക്ക് എത്തുമ്പോൾ 57,000 രൂപ കടന്നിരിക്കുകയാണ്. 2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
December 31, 2024 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: പുതുവർഷത്തലേന്ന് കൂടുതൽ ആഘോഷമാക്കാൻ റെഡിയായിക്കോളൂ; സ്വർണവിലയിൽ ഇടിവ്