advertisement

Gold Rate: പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവില

Last Updated:

ഇന്ന് പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: പുതുവർഷത്തിലും പിടിതരാതെ കുതിക്കുകയാണ് സ്വർണവില. ഇന്ന് പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,440 രൂപയാണ്. ഗ്രാമിന് 30 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 7180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98000 രൂപയുമാണ്. കഴിഞ്ഞ വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണനിരക്ക് കഴിഞ്ഞ ദിവസമാണ് വീണ്ടും തിരിച്ച് കയറിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
2024 ജനുവരിയിൽ 46,520 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഏപ്രിലിൽ 50,000 രൂപകടന്ന സ്വർണ വില, 2024 ഡിസംബറോടെ 57,000 കടന്നു.2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദ​ഗ്‌ദരുടെ വിലയിരുത്തൽ.രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: പുതുവർഷത്തിലും രക്ഷയില്ല; കുതിപ്പ് തുടർന്ന് സ്വർണവില
Next Article
advertisement
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
  • മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ചു

  • അജയ്, ഇൻസാഫ് എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു, അജയ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്

  • ആക്രമണത്തിൽ ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു, പ്രതികളെ റിമാൻഡ് ചെയ്തു

View All
advertisement