Currency Note | പത്തോ അമ്പതോ അല്ല; ഇന്ത്യക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ കറൻസി നോട്ട് ഏത്?

Last Updated:

മെയ് 27 ന് കേന്ദ്ര ബാങ്കായ ആർബിഐ നടത്തിയ സർവെയിലെ കണ്ടെത്തലുകളാണിത്.

രാജ്യത്ത് നിലവിൽ വിവിധ മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ (currency Note) പ്രചാരത്തിലുണ്ട് ( circulation). ഇതിൽ ആളുകൾക്ക് ഏറ്റവും ഉപകാരപ്രദമായ നോട്ട് ഏതാണെന്നാണ് നിങ്ങൾ കരുതുന്നത് ? ഉയർന്ന മൂല്യമുള്ള 500 രൂപയുടേതോ 2000 രൂപയുടേയോ നോട്ടുകളല്ല മറിച്ച് 100 രൂപയുടെ നോട്ടുകൾ ആണ് ഏറ്റവും ഉപകാരപ്രദം എന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. അതേ സമയം ഏറ്റവും പ്രയോജനം കുറഞ്ഞ നോട്ട് 2000 രൂപ നോട്ടുകളെന്നും ജനങ്ങൾ പറയുന്നു. മെയ് 27 ന് കേന്ദ്ര ബാങ്കായ ആർബിഐ(RBI) നടത്തിയ സർവെയിലെ ( Survey) കണ്ടെത്തലുകളാണിത്.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് 100 രൂപ നോട്ടുകളാണെന്നാണ് ഈ വർഷത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച സർവേയിൽ പറയുന്നത്. ജനങ്ങൾ ഏറ്റവും കുറവ് ഇഷ്ടപ്പെടുന്ന നോട്ടുകൾ 2000 രൂപയുടേതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ എണ്ണം 214 കോടിയാണ് അതായത് മൊത്തം കറൻസി നോട്ടുകളുടെ 1.6 ശതമാനം മാത്രമാണെന്നും ആർബിഐ സർവേ ഫലം പറയുന്നു.
ആർബിഐ സർവെ
“ ആർബിഐ നടത്തിയ സർവെയിൽ 11,000 ത്തോളം പേർ പങ്കെടുത്തു. 28 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള ഗ്രാമീണ, അർദ്ധ-നഗര, നഗര, മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ നിന്നുള്ളവരെ സർവെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവേയിൽ 351 കാഴ്ചാപരിമിതരെയും (VIR) ഉൾപ്പെടുത്തിയിട്ടുണ്ട്. 18 മുതൽ 79 വയസ്സ് വരെ പ്രായമുള്ളവരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് “ ആർബിഐ വാർഷിക റിപ്പോർട്ട് പറയുന്നു.
advertisement
സർവേയിലെ കണ്ടെത്തലുകൾ
ബാങ്ക് നോട്ടുകളിൽ ജനങ്ങൾക്ക് ഏറ്റവും ഇഷ്ടം 100 രൂപയോടാണന്നും ഏറ്റവും താത്പര്യം കുറവ് 2000 രൂപയോടാണെന്നും സർവേയിൽ കണ്ടെത്തി.
നാണയങ്ങളിൽ, ജനങ്ങൾക്ക് പ്രിയം 5 രൂപ മൂല്യമുള്ള നാണയങ്ങളോടാണ് , അതേസമയം താൽപര്യം കുറവ് 1 രൂപ നാണയങ്ങളോടാണ്.
മഹാത്മാഗാന്ധിയുടെ ചിത്രത്തിന്റെ വാട്ടർമാർക്കും സെക്യൂരിറ്റി ത്രെഡും ആയിരുന്നു നോട്ടുകളിലെ ഏറ്റവും അം​ഗീകരിക്കപ്പെടുന്ന സുരക്ഷാ സവിശേഷതകൾ.
സർവേയിൽ പ്രതികരിച്ചവരിൽ ഏകദേശം 3 ശതമാനം പേർക്ക് ബാങ്ക് നോട്ടിന്റെ സുരക്ഷാ സവിശേഷതകളെ കുറിച്ച് അറിവുണ്ടായിരുന്നില്ല.
advertisement
മൊത്തത്തിൽ, പ്രതികരിച്ച 10ൽ ഏഴുപേർ പുതിയ ബാങ്ക് നോട്ടുകളിൽ തൃപ്തരാണെന്ന് കണ്ടെത്തി.
കാഴ്ച വൈകല്യമുള്ളവരിൽ ഭൂരിഭാഗവും പേപ്പറിന്റെ ഗുണനിലവാരത്തെക്കുറിച്ചും നോട്ടുകളുടെ വലുപ്പത്തെക്കുറിച്ചും ബോധവാന്മാരാണെന്നും കണ്ടെത്തി.
പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകൾ
രാജ്യത്ത് പ്രചാരത്തിലുള്ള ബാങ്ക് നോട്ടുകളുടെ മൂല്യവും അളവും 2020-21 കാലയളവിൽ യഥാക്രമം 16.8 ശതമാനവും 7.2 ശതമാനവുമായിരുന്നു. 2021-22 കാലയളവിൽ ഇത് യഥാക്രമം 9.9 ശതമാനവും 5.0 ശതമാനവും ആയി വർധിച്ചു. 2022 മാർച്ച് 31 പ്രകാരം, പ്രചാരത്തിലുള്ള മൊത്തം ബാങ്ക് നോട്ടുകളുടെ മൂല്യത്തിന്റെ 87.1 ശതമാനത്തോളം 500 രൂപയുടെയും 2000 രൂപയുടേയും നോട്ടുകളാണ്. 2021 മാർച്ച് 31ൽ ഇത് 85.7 ശതമാനമായിരുന്നു എന്ന് ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
advertisement
“ അളവ് അടിസ്ഥാനമാക്കുമ്പോൾ 500 രൂപ നോട്ടകളാണ് മുന്നിൽ. 2022 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 34.9 ശതമാനം 500 രൂപ നോട്ടുകളാണ്. തൊട്ടു പിന്നിൽ 10 രൂപ നോട്ടുകളാണ്, 21.3 ശതമാനം“ ആർബിഐ പറഞ്ഞു.
“2021-22ൽ പ്രചാരത്തിലുള്ള നാണയങ്ങളുടെ മൊത്തം മൂല്യം 4.1 ശതമാനമായും മൊത്തം അളവ് 1.3 ശതമാനമായും ഉയർന്നു. 2022 മാർച്ച് 31 ലെ കണക്കനുസരിച്ച്, മൊത്തം പ്രചാരത്തിലുള്ള നാണയങ്ങളുടെ 83.5 ശതമാനത്തോളം വരും 1, 2, 5 രൂപ നാണയങ്ങൾ, അതേസമയം ഈ നാണയങ്ങളുടെ മൂല്യം ഏകദേശം 75.8 ശതമാനമാണ്," റിപ്പോർട്ടിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Currency Note | പത്തോ അമ്പതോ അല്ല; ഇന്ത്യക്കാർക്ക് ഏറ്റവും ഉപകാരപ്രദമായ കറൻസി നോട്ട് ഏത്?
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement