• HOME
 • »
 • NEWS
 • »
 • money
 • »
 • Money-Saving Tips | സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പണം ലാഭിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

Money-Saving Tips | സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പണം ലാഭിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

ധനകാര്യ വിദഗ്ദരുടെയും സാമ്പത്തിക കാര്യങ്ങളില്‍ പ്രാവീണ്യം ലഭിച്ചവരുടെയും വിദഗ്ദമായ അഭിപ്രായങ്ങളാണിവ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ദൈനംദിന ജീവിതത്തിലെ വരവ്-ചെലവുകള്‍ കൃത്യമായി കണക്കാക്കി ജീവിക്കുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ജീവിതത്തിന് കൃത്യമായ സാമ്പത്തിക അടിത്തറ കൂടിയേ തീരു. പണ സമ്പാദന മാര്‍ഗ്ഗങ്ങളെ കുറിച്ച് ശരിയായ ആസൂത്രണമില്ലാത്ത ഇല്ലാത്ത ധാരാളം പേരുണ്ട്. എങ്ങനെയാണ് അത് ചിട്ടപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിന് കാരണം. തങ്ങള്‍ക്ക് ഏറെ കടങ്ങളും ചെലവുകളും ഉണ്ട്, അതെല്ലാം തീര്‍ന്നിട്ട് സമ്പാദിക്കുന്നതിനെക്കുറിച്ച്ചിന്തിക്കാം എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍, വളരെ ചെറിയ തുകയാണ് നിങ്ങള്‍ മാറ്റി വെയ്ക്കുന്നത് എങ്കില്‍ പോലും അതിന് അതിന്റേതായ വിലയുണ്ട് എന്നു മാത്രമല്ല, നിങ്ങളുടെ വരവ് ചെലവുകളെ സഹായിക്കാന്‍ അതിന് സാധിക്കുകയും ചെയ്യും.

  എങ്ങനെയാണ് ഇത് സാധ്യമാകുക എന്ന ആശങ്കപ്പെടുന്നവര്‍ക്ക് സഹായകമാകുന്ന 16 ടിപ്സ് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം. എങ്ങനെ പണം മിച്ചം വെയ്ക്കാമെന്ന് മനസിലാക്കാൻ ഇവ നിങ്ങളെ സഹായിക്കും. ധനകാര്യ വിദഗ്ദരുടെയും സാമ്പത്തിക കാര്യങ്ങളില്‍ പ്രാവീണ്യം ലഭിച്ചവരുടെയും വിദഗ്ദമായ അഭിപ്രായങ്ങളാണിവ.

  നിങ്ങളുടെ വരുമാനത്തെപ്പറ്റിയും ചെലവുകളെപ്പറ്റിയും കൃത്യമായി അറിയുക
  പണം മിച്ചം പിടിക്കുന്നതിലേക്കുള്ള ആദ്യ പടി നിങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെയും ചെലവാകുന്ന പണത്തിന്റെയും കൃത്യമായ കണക്ക് തയ്യാറാക്കുക എന്നതാണ്. നിങ്ങള്‍ക്ക് ബുക്കിലോ ഡയറിയിലോ ഈ കണക്കുകള്‍ കുറിച്ചിടാവുന്നതാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ ആപ്പ് സ്റ്റോറുകളില്‍ ബഡ്ജറ്റ് പ്ലാന്‍ ചെയ്യുന്നതിനായുള്ള ആപ്പുകളും ലഭ്യമാണ്. മിന്റ് പോലുള്ള ആപ്പുകളും, സ്പ്രഡ്ഷീറ്റുകളും നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വരവ് ചെലവുകളുടെ നിജസ്ഥിതി അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ തന്നെ ഞെട്ടിപ്പോയേക്കാം.

  നിങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്ക് സമ്പാദ്യത്തിലേക്ക് നീക്കിവെയ്ക്കുക
  മാസ വരുമാനം കൈയില്‍ കിട്ടുമ്പോള്‍ തന്നെ ബില്ലുകള്‍ അടയ്ക്കാനുള്ളതും, സ്ഥിരമായ ചെലവുകള്‍ക്കുള്ളതുമായ പണംമാറ്റി വെയ്ക്കുക. ഒപ്പം സമ്പാദ്യത്തിലേക്ക് പണം മാറ്റി വെയ്ക്കുന്നതും ഒരു പ്രധാനപ്പെട്ട സേവിങ്ങ്‌സ് ടിപ്പാണ് എന്ന് Qapital എന്ന ധനസമ്പാദന നിക്ഷേപ ആപ്പിന്റെ സഹസ്ഥാപകയും സഹ സിഇഒയുമായ കാതറീന്‍ സാലിസ്ബറി പറയുന്നു. പ്ലേബുക്ക് യുഎക്‌സിന്റെ സിഇഒ ആയ ലിന്‍സേ അല്ലാര്‍ഡ് പറയുന്നത്, എല്ലാ മാസവും ചെറിയ തുകയാണെങ്കില്‍ പോലും സേവിങ്ങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി വെയ്ക്കാന്‍ ശ്രദ്ധിക്കണമെന്നാണ്.

  കൃത്യമായ സേവിങ്ങ്സ് ലക്ഷ്യങ്ങൾചിട്ടപ്പെടുത്തുക
  നിങ്ങൾ എത്രമാത്രം ലാഭിക്കും എന്നത് നിങ്ങൾക്ക് യഥാർത്ഥത്തിൽ എത്രത്തോളം ലാഭിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കുന്നു! ഇത് ഒരു നിശ്ചിത പ്രതിമാസ തുകയോ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനമോ ആകാം. നിങ്ങൾ മാസ ചെലവുകൾ എങ്ങനെ ക്രമീകരിച്ചാലും, അവ കണക്കിലെടുത്തതിന് ശേഷം കൃത്യമായ ഒരു സേവിംഗ്സ് ലക്ഷ്യം നിങ്ങൾക്ക് ഉണ്ടാകേണ്ടതുണ്ട്. ചെറുതും വലുതുമായ സമ്പാദ്യ ലക്ഷ്യങ്ങൾ, കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ സഹായകമാണെന്നും അവ വളരെ വലിയ കാര്യങ്ങൾ ചെയ്യാൻ നമ്മളെ സഹായിക്കുമെന്നും ആൽഡെറെറ്റ് പറയുന്നു. ഒപ്പം ഒരു തുകയും ചെറുതല്ല എന്ന് അത് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

  യാഥാർഥ്യബോധത്തോടെ ബഡ്ജറ്റ് പ്ലാന്‍ ഉണ്ടാക്കുക
  യഥാര്‍ത്ഥ ചെലവുകളെയും ആവശ്യങ്ങളെയും മുന്‍ നിര്‍ത്തി കൃത്യമായ ഒരു ബഡ്ജറ്റ് പ്ലാന്‍ ക്രമീകരിക്കുക. ഓരോ രൂപയ്ക്കും കൃത്യമായ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും ഉണ്ടായിരിക്കണം. ഇത്, എന്തിനെല്ലാമാണ് പണം നീക്കി വെയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചും എന്തിനെല്ലാമാണ് പണം ചെലവഴിയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായ ഉള്‍ക്കാഴ്ച നിങ്ങള്‍ക്ക് നൽകും.

  50-30-20 നിയമം പാലിക്കാൻ ശ്രമിക്കുക
  50-30-20 നിയമം പണം ലാഭിക്കുന്നതിനുള്ള ഒരു തന്ത്രമാണ്. ഈ നിയമം പ്രകാരം, വീട്ടു വാടകയുണ്ടെങ്കിൽ അതിനും വീട്ടു ചെലവുകൾ ഉൾപ്പെടെയുള്ള അവശ്യ ചെലവുകൾക്കും നിങ്ങളുടെ ശമ്പളത്തിന്റെ 50% മാറ്റി വെയ്ക്കണം. പുറത്തു നിന്നുള്ള ഭക്ഷണം, യാത്ര ചെലവുകൾ പോലുള്ള ആവശ്യങ്ങൾക്കായി 30% മാറ്റി വയ്ക്കുക. ബാക്കി വരുന്ന 20% സമ്പാദ്യത്തിനോ നിക്ഷേപത്തിനോ ആയി മാറ്റി വെയ്ക്കുക.

  ക്യാഷ്ബാക്ക്, കൂപ്പണ്‍ ആപ്പുകള്‍ ഉപയോഗിക്കുക
  ഓണ്‍ലൈന്‍ ലോകത്ത് ജീവിക്കാന്‍ സാധിക്കുന്നതിന്റെ ധനപരമായ ഒരു ഗുണമാണ് ക്യാഷ്ബാക്കുകളും കൂപ്പണുകളും. ക്യാഷ്ബാക്കുകളും കൂപ്പണുകളും വിതരണം ചെയ്യുന്ന പല തരം ആപ്പുകള്‍ നമുക്ക് ലഭ്യമാണ്. ചെറിയ തുകകള്‍ ഇവയ്ക്കായി ചെലവാക്കേണ്ടി വന്നേക്കാം. ഓണ്‍ലൈന്‍ പര്‍ച്ചേസുകളില്‍ സ്വന്തമാകുന്ന ഓഫറുകളും നിങ്ങള്‍ ഉപയോഗപ്രദമാക്കുക.

  ബാക്കി വരുന്ന ചില്ലറ ശേഖരിക്കുക
  യാത്രകൾക്കും ഷോപ്പിങ്ങുകൾക്കും ശേഷം ബാക്കി വരുന്ന ചില്ലറത്തുട്ടുകള്‍ നിസ്സാരം എന്നു കരുതി അവഗണിക്കരുത്. ചില്ലറകള്‍ സൂക്ഷിച്ച് വെയ്ക്കുക. പിന്നീട് ചെറിയ തുകകള്‍ ആവശ്യമായി വരുമ്പോള്‍ അത് ഉപകാരപ്പെടും. അല്ലെങ്കില്‍ അവ സ്ഥിരമായി സൂക്ഷിച്ചുവെച്ചാലുംഭാവിയില്‍ ഉപകാരപ്പെടും.

  ഉപയോഗമില്ലാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾ ഒഴിവാക്കുക
  ഓൺലൈൻ സ്ട്രീമിങ്ങിം സേവനങ്ങൾക്കും ജിം, ആഴ്ച്ചപ്പതിപ്പുകൾ, തുടങ്ങിയ സേവനങ്ങൾക്കുമായി പ്രതിമാസം നിശ്ചിത തുക ചിലവഴിക്കുന്നവർ ധാരാളമുണ്ട്. ഒരിക്കൽ ആഗ്രഹിച്ച് ആരംഭിച്ചതാകാം ഇവയിൽ പലതും. എന്നാൽ മൂന്നോട്ട് പോകും തോറും അധികം ഉപയോഗമില്ലാത്തതും അധികം ചെലവില്ലെന്ന് കരുതി റദ്ദാക്കാത്തതുമായ മാസവരികൾ ഇവയിൽ ഉണ്ടാകാം. അത്തരത്തിൽ ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾ ഒഴിവാക്കുക. ചെറുതെങ്കിലും പണം അനാവശ്യമായി ചെലവാക്കാതിരിക്കാൻ ഇതും സഹായകമാണ്.

  ഇൻഷുറൻസിൽ നിക്ഷേപം ആരംഭിക്കുക
  മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് നമുക്കും അപ്ഡേഷനുകൾ ഉണ്ടായിരിക്കണം. ഭാവിയെക്കുറിച്ചും ആരോഗ്യത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകൾ കൂടിയേ തീരു. സ്വകാര്യ മേഖലകളിലെ ജീവനക്കാർ ഭാവി സുരക്ഷിതമാക്കുന്ന പെൻഷൻ പ്ലാനുകൾ ഇൻഷ്വറൻസ് സ്ഥാപനങ്ങൾ വഴി നേടുന്നത് അഭികാമ്യമാണ്. അതു പോലെ തന്നെ ആരോഗ്യ ഇൻഷ്വറൻസുകളും ഇന്നത്തെ ജീവിതസാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഒരു അനിവാര്യതയാണ്.

  കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വീട്ടുസാധനങ്ങൾ വാങ്ങുക
  ഭക്ഷണം സംബന്ധിച്ച ഒരു പ്രധാന നിയമം എന്താണെന്ന് അറിയുമോ? വിശന്നിരിക്കുമ്പോൾ, ഷോപ്പിങ്ങിന് പോകരുത്! അനാവശ്യമായ പല സാധനങ്ങളും വാങ്ങാൻ നാം പ്രേരിതരാകും. അത്പോലെ തന്നെ കൃത്യമായ ലിസ്റ്റുമായി മാത്രം ഷോപ്പിങ്ങിന് പോവുക. അല്ലങ്കിൽ ആവശ്യമായത് വിട്ടു പോവുന്നതിനുംഅനാവശ്യമായത് വാങ്ങുന്നതിനും ഇത് കാരണമാകും എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

  ആലോചിച്ച് മാത്രം ഓൺലൈൻ ഷോപ്പിങ്ങുകൾ നടത്തുക
  പെട്ടന്ന് തോന്നുന്ന ആവേശത്തിൽ സാധനങ്ങൾ വാങ്ങാതിരിക്കുക. ഇത് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി നിറയ്ക്കുന്നതിന് കാരണമാകും. ആലോചിച്ച് മാത്രം ഓൺലൈൻ ഷോപ്പിങ്ങ് നടത്തുക. ഓഫറുകൾക്ക് പിന്നാലെ എടുത്തു ചാടി അനാവശ്യ ചെലവുകളിൽ എത്താതിരിക്കുക. കൂടാതെ, ചില റീട്ടെയിലർമാർ സാധനങ്ങൾ ചെലവാകുന്നതിന് ഒരു ഓഫർ എന്ന നിലയിൽനിങ്ങൾക്ക് പല തരത്തിലുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും മറ്റും നൽകും. ഇത് നിങ്ങൾക്ക് ശരിക്കും ആവശ്യമുള്ളത് ആണെങ്കിൽ അത് ഒരു മികച്ച ബോണസാണ്.

  അപ്രതീക്ഷിതമായി പണം ലാഭിക്കാൻ കിട്ടുന്ന അവസരങ്ങൾ
  പുതിയ ചൈൽഡ് ടാക്സ് ക്രെഡിറ്റുകൾ, നികുതി റീഫണ്ട് തുടങ്ങിയവ അപ്രതീക്ഷിതമായി പണം ലാഭിക്കാനായി ലഭിക്കുന്ന അവസരങ്ങളാണ്. താരതമ്യേന ഉയർന്ന പലിശ നിരക്കുള്ള ഒരു സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ജന്മദിന പണത്തിന്റെയും ആപ്പുകളിൽ നിന്നുള്ള ക്യാഷ്ബാക്ക് പണത്തിന്റെയും പകുതിയെങ്കിലും താൻ നിക്ഷേപിക്കാറുണ്ടെന്ന് ദ നയൻസിലെ ഫാഷൻ എഡിറ്ററായ ലിസ സാഞ്ചസ് പറയുന്നു. ഇത്തരത്തിലുള്ള നിക്ഷേപ സാദ്ധ്യതകൾ നമുക്ക് ചുറ്റും ലഭ്യമാണ്. അവ തിരിച്ചറിഞ്ഞ്, കൃത്യമായി ഉപയോഗിക്കാൻ കഴിയുക എന്നത് ഒരു ബോണസാണ്.

  52 ആഴ്ചത്തെ ചലഞ്ച്
  52 ആഴ്ചത്തേക്കുള്ള ഒരു ധന സമ്പാദന ചലഞ്ച് ഏറ്റെടുക്കാൻ ശ്രമിക്കുക. ആദ്യ ആഴ്‌ച 50 രൂപ, രണ്ടാമത്തെ ആഴ്‌ച 100, അങ്ങനെ നിങ്ങൾ 52 ആഴ്ച വരെ ഈ സമ്പാദന പ്രക്രിയ തുടരുക. സേവിങ്ങ്സ് ശീലങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇത് കണക്കാക്കാവുന്നതാണ്.

  ഇടപാടുകാരോട് കുറഞ്ഞ പലിശനിരക്ക് ലഭ്യമാണോ എന്ന് തിരക്കുക
  ഉയർന്ന പലിശ നിരക്കുകളും ഫീസും നിങ്ങളുടെ ക്രെഡിറ്റ് കാർഡ്, ബിൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നു. പണം ലാഭിക്കുന്നതിനുള്ള ഒരു മാർഗം, കേബിൾ, ഫോൺ കമ്പനികളുമായും മറ്റു സേവന ദാതാക്കളുമായും ബന്ധപ്പെടുകയും അവർക്ക് പലിശ നിരക്ക് കുറയ്ക്കാനോ ഫീസ് ഒഴിവാക്കാനോ കിഴിവുകൾ നൽകാനോ ഉള്ള പ്ലാനുകൾ ലഭ്യമാണോ എന്ന് തിരക്കുകയുമാണ്. ഇത്തരം സന്ദർഭങ്ങളിൽ സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം അവർ ഇല്ല എന്ന് പറയും എന്നതാണ്. അതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് നഷ്ടവുമില്ല. അതിനാൽ ഇത് തീർച്ചയായും ശ്രമിച്ച് നോക്കാവുന്ന മാർഗമാണ്.

  ഉപയോഗിക്കാത്ത സാധനങ്ങൾ വിൽക്കുക
  ഉപയോഗപ്രദമായ പല വസതുക്കളും നിങ്ങൾ ഉപയോഗിക്കാതെ മാറ്റി വെച്ചിട്ടുണ്ടാകാം. അത്തരത്തിലുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പോലുള്ളവ വിൽക്കാനുള്ള പല മാർഗ്ഗങ്ങളും ഇന്ന് നമുക്കുണ്ട്. ഒഎൽഎസ്ത്, ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് തുടങ്ങിയ സൈറ്റുകളിൽ നിങ്ങൾ ഉപയോഗിക്കാത്ത സാധനങ്ങൾവിൽക്കുന്നത് കുറച്ച് അധിക പണം നേടാൻ നിങ്ങളെ സഹായിക്കും. വരുമാനം ലാഭിക്കാനോ കടം വീട്ടാൻ ഉപയോഗിക്കാനോ ഇത്തരത്തിൽ ലഭിക്കുന്ന പണം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

  ഭാവിയിലേക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുക
  നിങ്ങളുടെ സമ്പാദ്യ തന്ത്രം ആസൂത്രണം ചെയ്യുമ്പോൾ, വിരമിക്കലിന് ശേഷമുള്ള ജീവിതത്തിലേക്ക് കുറച്ച് പണം സമ്പാദിക്കാൻ നിങ്ങൾക്ക് ആഗ്രഹങ്ങൾ ഉണ്ടാകാം. അവധിക്കാലമോ ഹോം ഡൗൺ പേയ്‌മെന്റോ പോലുള്ള ഹ്രസ്വകാല സേവിംഗ്സ് ലക്ഷ്യങ്ങളും വിരമിക്കൽ പോലുള്ള ദീർഘകാല ലക്ഷ്യങ്ങളും ഉണ്ടാകുന്നത് നല്ലതാണ്. നിങ്ങൾക്കായി ഏറ്റവും മികച്ച റിട്ടയർമെന്റ് സേവിംഗ്സ് പ്ലാൻ കണ്ടുപിടിക്കാൻ നിങ്ങൾ പാടുപെടുകയാണെങ്കിൽ, ഒരു സാമ്പത്തിക ഉപദേഷ്ടാവുമായി സംസാരിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക്സഹായകമാകും.
  Published by:Jayesh Krishnan
  First published: