ഒരു തവണയെങ്കിലും റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടോ? അങ്ങനെ ഇന്ത്യൻ റെയിൽവേയ്ക്ക് 3 വർഷത്തിൽ കിട്ടിയത് 6297 കോടി
- Published by:Vishnupriya S
- news18-malayalam
Last Updated:
ടിക്കറ്റ് ക്യാന്‍സലേഷന്‍ വഴി 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 6,297 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത്
2019 മുതൽ 2022 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത ഇനത്തിൽ മാത്രം ഇന്ത്യന്‍ റെയില്‍വേക്ക് പ്രതിദിനം ഏഴ് കോടിയോളം രൂപ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് ക്യാന്‍സലേഷന്‍ വഴി 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏകദേശം 6,297 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചതെന്നാണ് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. ഇക്കാലയളവില്‍ 31 കോടി ടിക്കറ്റുകളാണ് ക്യാന്‍സല്‍ ചെയ്യപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടിക്കറ്റ് ക്യാൻസലേഷനിൽ നിന്നുമുള്ള റെയിൽവേയുടെ വരുമാനത്തിൽ 32 ശതമാനം വർധനയുണ്ടായതായും ന്യൂസ് 18 സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. 2021ൽ 1,660 കോടി രൂപയായിരുന്നു ടിക്കറ്റ് ക്യാൻസലേഷനിൽ നിന്നും റെയിൽവേയുടെ വരുമാനമെങ്കിൽ 2022-ൽ അത് 2,184 കോടി രൂപയായി.
2020 ൽ ടിക്കറ്റ് ക്യാൻസലേഷനിലൂടെ റെയിൽവേയ്ക്ക് ലഭിച്ചത് 796 കോടി രൂപയാണ്, അതായത് പ്രതിദിനം ശരാശരി 2.17 കോടി രൂപ. ഇത് 2022-ൽ പ്രതിദിനം ശരാശരി 6 കോടി രൂപയായി ഉയർന്നു, അതായത് 2,184 കോടി രൂപയായി വർദ്ധിച്ചു. 2020 മുതൽ, ടിക്കറ്റ് ക്യാൻസലേഷനിലൂടെയുള്ള വരുമാനം ഏകദേശം മൂന്നിരട്ടിയായി ഉയർന്നതായും റെയിൽവേ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു.
advertisement
വെയിറ്റിങ്ങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ക്യാൻസലാക്കിയില്ലെങ്കിൽ….
2019 മുതൽ 2022 വരെയുള്ള കാലയളവിൽ കുറഞ്ഞത് 9.03 കോടി വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളെങ്കിലും ക്യാൻസലാക്കിയിട്ടില്ലെന്നും ഇത് മൂലം റെയിൽവേയ്ക്ക് 4,107 കോടി രൂപ ലഭിച്ചെന്നും വിവരാവകാശ രേഖക്കുള്ള മറുപടിയിൽ പറയുന്നു. 2021 നും 2022 നും ഇടയിൽ ക്യാൻസലാക്കപ്പെടാത്ത വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളിൽ നിന്നുള്ള റെയിൽവേയുടെ വരുമാനം ഏകദേശം 2.5 മടങ്ങ് ഉയർന്ന്, 713 കോടി രൂപയിൽ നിന്ന് 1,604 കോടി രൂപയിലെത്തി.
advertisement
ടിക്കറ്റ് ബുക്കിങ്ങുകളിൽ നിന്ന് ലഭിച്ചത്
2019 നും 2022 നും ഇടയിൽ 162 കോടി ടിക്കറ്റുകൾ ബുക്ക് ചെയ്തതിലൂടെ റെയിൽവേ 1.33 ലക്ഷം കോടി രൂപ നേടിയതായും വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ പറയുന്നു. ബുക്ക് ചെയ്ത മൊത്തം ടിക്കറ്റുകളിൽ 2019 നും 2022 നും ഇടയിൽ ഏകദേശം 30 ശതമാനം വർധനവും 2021 നും 2022 നും ഇടയിൽ ഏകദേശം 12 ശതമാനവും വർധനവും രേഖപ്പെടുത്തി.
ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവരുടെ നഷ്ടം
ഈ നിരക്കുകൾ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന സമയത്തെയും ടിക്കറ്റ് സ്റ്റാറ്റസിനെയും ആശ്രയിച്ചിരിക്കുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ, ഫ്ളാറ്റ് നരക്കിൽ നിന്നും കുറഞ്ഞത് 240 രൂപയ്ക്കും 180 രൂപയ്ക്കും ഇടയിലുള്ള ക്യാൻസലേഷൻ ചാർജും ജിഎസ്‌ടിയും പിടിക്കും. സ്ലീപ്പർ ക്ലാസിൽ 120 രൂപയാണ് ഒരു ടിക്കറ്റിന്റെ ഫ്ളാറ്റ് റേറ്റ്. സെക്കന്റ് ക്ലാസിൽ ഇത് 60 രൂപയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 22, 2023 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഒരു തവണയെങ്കിലും റെയിൽവേ ടിക്കറ്റ് ക്യാൻസൽ ചെയ്തിട്ടുണ്ടോ? അങ്ങനെ ഇന്ത്യൻ റെയിൽവേയ്ക്ക് 3 വർഷത്തിൽ കിട്ടിയത് 6297 കോടി


