പ്രതിസന്ധി ഘട്ടങ്ങള്‍ക്കായി സജ്ജമാകാനാണ് കോവിഡ്-19 നമ്മെ പഠിപ്പിച്ചത്
- Published by:Naseeba TC
- news18-malayalam
Last Updated:
ഭാവിയിലേക്കുള്ള കരുതലിന് ഒരു ഈസി ഗൈഡ്.
ഈ മഹാമാരി നമ്മളെ സാമ്പത്തിക, ബിസിനസ് കാര്യങ്ങളില്‍ ചില പാഠങ്ങള്‍ പഠിപ്പിച്ചു; ഇത്ര കഠിനമായി അതൊക്കെ പഠിക്കേണ്ടി വരുമെന്ന് നമ്മള്‍ കരുതിയതല്ല. വിപണികള്‍ വീണ്ടും തുറന്ന്, ജീവിതം പഴയതുപോലെ ആകാന്‍ തുടങ്ങുമ്പോള്‍ ഈ പ്രതിസന്ധികളില്‍ നിന്ന് പലതും നാം പഠിക്കാന്‍ മറക്കരുത്. ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകാമെന്നതിനാല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണം.
അടിയന്തര ഘട്ടത്തില്‍ പണം, ലോണ്‍
പ്രതിസന്ധിഘട്ടങ്ങള്‍ വന്നാല്‍ നേരിടാനായി ഏതാനും മാസത്തേക്കുള്ള ചെലവുകള്‍ക്കുള്ള പണം കരുതി വെക്കണമെന്നാണ് നല്ല ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍മാര്‍ പറഞ്ഞുതരിക. സത്യസന്ധമായ അത്തരം ഉപദേശങ്ങള്‍ കാര്യമായി എടുക്കുന്നവര്‍ക്ക് അത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. എന്നാല്‍ മറ്റ് ചിലരാകട്ടെ 'പ്രതിസന്ധികളൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല' എന്ന അബദ്ധധാരണയില്‍ മുന്നോട്ട് പോകും. വരുമാനത്തിനായുള്ള ചെറിയൊരു കരുതല്‍ ഒറ്റ ദിവസം കൊണ്ട് ചെയ്യാനാകില്ലെങ്കിലും, അതൊരു മുന്‍ഗണനയായി പരിഗണിച്ചാല്‍ കുറച്ചുനാളത്തേക്ക് ഉപകരിക്കുന്ന കരുതല്‍ യാഥാര്‍ത്ഥ്യമാക്കാം. തൊഴില്‍ സുരക്ഷ എന്നത് കേവലമൊരു മിഥ്യാധാരണയാണ്. മറ്റൊരു ധാരണ, ഒരിക്കലും ലോണ്‍ എടുക്കാന്‍ പാടില്ല, തിരിച്ചടക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വന്നേക്കാം എന്നതാണ്. വേണ്ടതിലധികം കടമെടുക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും ലോണ്‍ തിരിച്ചടക്കാനുള്ള മാര്‍ഗ്ഗം മുന്‍കൂട്ടി കാണുകയും വേണം.
advertisement
അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക
വരുമാനം വര്‍ധിക്കുന്നതനുസരിച്ച് ആവശ്യങ്ങളുടെ പട്ടിക നീണ്ടുപോകുന്നത് സാധാരണമാണ്. എന്നാല്‍ ഈ ആഗോള മഹാമാരി പഠിപ്പിച്ച പാഠം മറക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് നമ്മള്‍ പലപ്പോഴും പരിമിതമായാണ് ചെലവുകള്‍ വരുത്തുക. എന്നാല്‍ പലരുടെയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റ് നോക്കിയാലറിയാം, ഒഴിവാക്കാമായിരുന്ന എത്രയോ കാര്യങ്ങള്‍ക്കാണ് ചെലവിട്ടത്. അതൊക്കെ വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ പ്രതിസന്ധി ഘട്ടത്തില്‍ സുഖമായി കഴിയാമായിരുന്നു. വീട്ടില്‍ തന്നെ കഴിയേണ്ടി വന്നപ്പോള്‍ അതൊക്കെ മനസ്സിലായി. ഓരോ മാസവും എത്രമാത്രം സാമ്പത്തിക ബാധ്യതയാണ് നിസ്സാരമായ ഉല്ലാസങ്ങള്‍ക്കും പര്‍ച്ചേസുകള്‍ക്കുമായി വരുത്തിവെച്ചത്.
advertisement
സുരക്ഷക്ക് ഇന്‍ഷുറന്‍സാണ് നല്ലത്
ലോകമാകെ സാമ്പത്തികമായ അനിശ്ചിതത്വമാണ് നിലവിലുള്ളത്. പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തേണ്ടത് ഒരു അനിവാര്യതയാണ്. തൊഴില്‍ ആരും ഉറപ്പ് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍, തൊഴിലുടമ നല്‍കുന്ന ഇന്‍ഷുറനസിനെ മാത്രം ആശ്രയിക്കുന്നത് വിവേകമായിരിക്കില്ല. ഒരു സാമ്പത്തിക നിക്ഷേപം നിലനിര്‍ത്താനും, സാമ്പത്തിക ഭദ്രത വളര്‍ത്തിയെടുക്കാനും സഹായകമാകുന്ന മാര്‍ഗ്ഗത്തിനായിരിക്കണം മുന്‍ഗണന. മികച്ച സേവിംഗ്‌സ് ഇന്‍ഷുറന്‍സ് പ്ലാനിന്റെ കാര്യം വരുമ്പോള്‍ HDFC ലൈഫ് സഞ്ചയ് പ്ലസ് എല്ലാ കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നതാണ്. നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, നോണ്‍-ലിങ്ക്ഡ് പ്ലാനായ ഇത് സുനിശ്ചിത വരുമാനം നല്‍കും. അതോടൊപ്പം ആകസ്മികമായി എന്തെങ്കിലും നിങ്ങള്‍ക്ക് സംഭവിച്ചാല്‍ പ്രിയപ്പെട്ടവരുടെ ഭാവിക്ക് ഭദ്രത നല്‍കുകയും ചെയ്യും.
advertisement
കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തി നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ സിസ്റ്റമാറ്റിക് സേവിംഗ്‌സിന്റെയും സുനിശ്ചിത സ്ഥിര വരുമാനത്തിന്റെയും ഓപ്ഷനുണ്ട്. സുനിശ്ചിത വരുമാനത്തിന്റെ കാര്യത്തില്‍, നിലവിലെ സാഹചര്യത്തില്‍ നമ്മളെല്ലാവരും ആഗ്രഹിക്കുന്ന സുനിശ്ചിതമായ നേട്ടങ്ങള്‍ ലഭ്യമാക്കാനാണ് HDFC ലൈഫ് സഞ്ചയ് പ്ലസ് പ്ലാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ നോണ്‍-ലിങ്ക്ഡ് പ്ലാനിന് മിനിമം റിസ്‌ക്കാണ് ഉള്ളത്. വാഗ്ദാനം ചെയ്ത ആദായം സുഗമമായി ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. റിട്ടയര്‍മെന്റിന് ശേഷം വരുമാനം മുടങ്ങുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്ക് ലൈഫ്-ലോംഗ് ഇന്‍കം ഓപ്ഷന്‍ ഒരു അനുഗ്രഹമായിരിക്കും. എല്ലാത്തിനും പുറമെ, നികുതി ആനുകൂല്യം കൂടിയാകുമ്പോള്‍ HDFC ലൈഫ് സഞ്ചയ് പ്ലസ് നിങ്ങള്‍ക്ക് തീര്‍ച്ചയായും വിശ്വാസം അര്‍പ്പിക്കാവുന്ന ഓപ്ഷനാണ്.
advertisement
ഈ പ്ലാനിന്റെ കൂടുതല്‍ വിവരത്തിനും, എന്റോള്‍ ചെയ്യുന്നതിനും, ക്ലിക്ക് ചെയ്യുക ഇവിടെ.
ബജറ്റ് കരുതാന്‍ പഠിക്കുക
മിക്കവര്‍ക്കും ബജറ്റ് ഉണ്ടാക്കുന്നത് മടിയാണ്. വരുമാനം കുറയുന്നു, ജോലി നഷ്ടമാകുന്നു, പ്രതിസന്ധിയില്‍ എല്ലാം അനിശ്ചിതമായിരിക്കുന്ന സാഹചര്യത്തില്‍, ബുദ്ധിമുട്ടിന്റെ കാലയളവ് തരണം ചെയ്യുന്നതിന് കൈവശമുള്ള പണം മാനേജ് ചെയ്യാന്‍ ഒരു ബജറ്റ് ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. അടയിന്തര കരുതല്‍ ധനം എത്ര വേണ്ടിവരുമെന്ന് കണക്കാക്കുക; 3 - 6 മാസത്തേക്കുള്ള അടിസ്ഥാന ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് അതിനുള്ള തുക കരുതിവെക്കാന്‍ തുടങ്ങുക. എല്ലാം വേര്‍തിരിച്ച് കണക്കാക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്. ഒരു മാസത്തെയെങ്കിലും ചെലുവകളെക്കുറിച്ച് നിര്‍ബന്ധമായും എഴുതിവെക്കുക. ആ വിവരം നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകള്‍ക്കായി ചെറിയൊരു സമ്പാദ്യം മാറ്റി വെക്കുക. ഒരു ആപ്പിലോ സ്‌പ്രെഡ്ഷീറ്റിലോ രേഖപ്പെടുത്തി വെക്കുന്നത് ട്രാക്ക് ചെയ്യാന്‍ സഹായിക്കും.
advertisement
യാതൊരു മുന്നറിയിപ്പുമില്ലാതെ, നമ്മുടെ പദ്ധതികളെല്ലാം തകിടം മറിക്കാന്‍ ഒരു ദുരന്തത്തിന് കഴിയുമെന്ന യാഥാര്‍ത്ഥ്യമാണ് കോവിഡ്-19 നമ്മളെ പഠിപ്പിച്ചത്. വീട് പുതുക്കല്‍, ഫാമിലി വെക്കേഷന്‍, റിട്ടയര്‍മെന്റ് പ്ലാനുകള്‍ എന്നിങ്ങനെ ജീവിതത്തിലെ എല്ലാവിധ പ്ലാനുകളും ഒറ്റ രാത്രികൊണ്ട് തകിടം മറിയുന്നതാണ് നമ്മള്‍ കണ്ടത്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്യാന്‍ കഴിയുമെന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്.
ഇതൊരു പങ്കാളിത്ത പോസ്റ്റ് ആണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 6:02 PM IST