ITR ഫയലിംഗ് 2024: കുടിശ്ശിക പണം ലഭിച്ചോ? സെക്ഷൻ 89(1) പ്രകാരം എങ്ങനെ ഇളവ് നേടാം?

Last Updated:

കുടിശ്ശികയോ അധിക പേയ്മെന്റുകളോ കാരണം നിങ്ങളുടെ ആകെ നികുതിത്തുകയും ചിലപ്പോൾ ഉയർന്നേക്കാം

കുടിശ്ശികയോ അധിക പേയ്മെന്റുകളോ കാരണം നിങ്ങളുടെ ആകെ നികുതിത്തുകയും ചിലപ്പോൾ ഉയർന്നേക്കാം. ഈ തുകകൾ വാർഷിക വരുമാനത്തിലേക്ക് ചേർക്കപ്പെടുമ്പോഴാണ് നികുതിയും ഉയരുന്നത്. ഈ കുടിശ്ശികയിൽ ശമ്പളം, പെൻഷൻ, വാടക അല്ലെങ്കിൽ മുൻ വർഷങ്ങളിൽ ലഭിക്കേണ്ടതും എന്നാൽ കാലതാമസം വരികയോ തടഞ്ഞുവയ്ക്കുകയോ ചെയ്യപ്പെട്ടതുമായ മറ്റ് വരുമാനങ്ങൾ എന്നിവ ഉൾപ്പെടാം. ഈ കുടിശ്ശികകൾ ലഭിക്കുന്ന വർഷം, ഈ തുക നികുതി അടയ്ക്കേണ്ട വരുമാനമായി കണക്കാക്കപ്പെടുന്നു.
ഉദാഹരണത്തിന്, 2023ൽ ഒരു ജീവനക്കാരനു 2022ലെ ശമ്പള കുടിശ്ശിക കിട്ടുന്നുണ്ടെങ്കിൽ അയാൾക്കു 2023ൽ കുടിശ്ശിക ലഭിച്ച പണം കൂടി കണക്കാക്കി ഉയർന്ന നികുതി നിരക്ക് നൽകേണ്ടിവന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, കുടിശ്ശിക കാരണം ഒരു നികുതിദായകന്റെ നികുതി ബാധ്യത വർദ്ധിക്കുകയാണെങ്കിൽ, അവർക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 89 (1) പ്രകാരം റിലീഫ് ക്ലെയിം ചെയ്യാൻ കഴിയും. നികുതിദായകൻ അടയ്ക്കേണ്ട നികുതി കുറയ്ക്കാൻ ഈ റിലീഫ് സഹായിക്കും.
1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 89 (1)
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 89 (1) ശമ്പള കുടിശ്ശിക കാരണമുള്ള നികുതിയ്ക്ക് ഇളവ് നൽകുന്നു. ഒരു സാമ്പത്തിക വർഷത്തിൽ മുൻവർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കുന്ന ജീവനക്കാർക്ക് ഈ റിലീഫ് ലഭ്യമാണ്. കുടിശ്ശികയോ അധിക അടവുകളോ വരുന്ന വർഷത്തെ മൊത്തം വരുമാനത്തിന്മേലുള്ള നികുതി കണക്കുകൂട്ടി റിലീഫ് അവകാശപ്പെടാനും അതുവഴി നികുതി ബാധ്യത കുറയ്ക്കാനും ഈ വകുപ്പ് സഹായിക്കുന്നു.
advertisement
ഐടിആർ ഫയലിംഗ് : സെക്ഷൻ 89 (1) പ്രകാരം എങ്ങനെ റിലീഫ് ക്ലെയിം ചെയ്യാം?
സെക്ഷൻ 89 (1) പ്രകാരം റിലീഫ് ക്ലെയിം ചെയ്യുന്നതിന് ജീവനക്കാരൻ ഫോം 10ഇ ഫയൽ ചെയ്യണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുമ്പ് ഈ ഫോം ഫയൽ ചെയ്യണം. ഇ-ഫയലിംഗ് പോർട്ടലിൽ (https://www.incometax.gov.in/iec/foportal/) ലോഗിൻ ചെയ്‌ത് ഫോം ഫിൽ ചെയ്യാവുന്നതാണ്. ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കേണ്ട ആവശ്യമില്ല.
സെക്ഷൻ 89 (1) കൊണ്ട് ഉദേശിക്കുന്നത് ഒരു സാമ്പത്തിക വർഷത്തിൽ വരുമാനം കുടിശ്ശികയും മറ്റും ലഭിച്ചതിന്റെ ഫലമായി നികുതി ബാധ്യത കൂടുമ്പോൾ അതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തടയുക എന്നതാണ്. ഈ വകുപ്പിന് കീഴിൽ റിലീഫ് നേടുന്നതിലൂടെ, വ്യക്തികൾക്ക് അവരവരുടെ വാർഷികവരുമാനത്തിനു ബാധകമായ ശരാശരി നിരക്കിൽ ആണ് നികുതി ചുമത്തുന്നതെന്ന് ഉറപ്പാക്കുന്നു. സെക്ഷൻ 89 (1) പ്രകാരമുള്ള റിലീഫ് ശമ്പളത്തിനും പെൻഷൻ വരുമാനത്തിനും മാത്രമേ ബാധകമാകൂ എന്നതും ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ഉള്ള വരുമാനത്തിന് ബാധകമല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ITR ഫയലിംഗ് 2024: കുടിശ്ശിക പണം ലഭിച്ചോ? സെക്ഷൻ 89(1) പ്രകാരം എങ്ങനെ ഇളവ് നേടാം?
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement