അലയന്‍സുമായി ചേര്‍ന്ന് റീഇന്‍ഷുറന്‍സ് രംഗത്ത് ജിയോഫിനാന്‍ഷ്യലിന്റെ സംയുക്ത സംരംഭം

Last Updated:

അതിവേഗം വളരുന്ന ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വിപണി ലക്ഷ്യമിട്ടാണ് പുതുസംരംഭം

News18
News18
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ജര്‍മനിയിലെ പ്രശസ്തമായ അലയന്‍സ് ഗ്രൂപ്പും ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങുന്നു. റീഇന്‍ഷുറന്‍സ് ബിസിനസ് രംഗത്ത് സജീവമാകാനാണ് പുതുസംരംഭം പദ്ധതിയിടുന്നത്. തങ്ങളുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ അലയന്‍സ് യൂറോപ്പ് ബിവിയിലൂടെയാണ് അലയന്‍സ് ഗ്രൂപ്പ് ജിയോ ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്.
ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍ഷുറന്‍സ് വിപണിയുടെ സാധ്യതകള്‍ മുതലെടുക്കുകയാണ് പുതുസംരംഭത്തിന്റെ ലക്ഷ്യം. അണ്ടര്‍റൈറ്റിംഗ്, ആഗോള റീഇന്‍ഷുറന്‍സ് മേഖലകളില്‍ അലയന്‍സ് ഗ്രൂപ്പിന്റെ മികവും ആഭ്യന്തരതലത്തില്‍ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ശക്തമായ ഡിജിറ്റല്‍ സാന്നിധ്യവും സമ്മേളിക്കുന്നതാണ് പുതിയ സംരംഭം.
നിലവില്‍ അലയന്‍സിന് ഇന്ത്യയിലുള്ള അലയന്‍സ് റീ, അലയന്‍സ് കൊമേഴ്‌സ്യല്‍ പോര്‍ട്ട്‌ഫോളിയോകളും പ്രവര്‍ത്തനങ്ങളും പുതിയ സംരംഭത്തിന്റെ ഭാഗമാകും. 25 വര്‍ഷത്തോളമായി രാജ്യത്തെ റീഇന്‍ഷുറന്‍സ് രംഗത്ത് സജീവമാണ് അലയന്‍സ് റീ. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് മികച്ച രീതിയില്‍ റിസ്‌ക് മാനേജ് ചെയ്യാനും മല്‍സരക്ഷമത കൂട്ടാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായമേകുന്നതായിരിക്കും ജിയോഫിനാന്‍ഷ്യല്‍-അലയന്‍സ് സംയുക്ത സംരംഭം--ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
advertisement
ജനറല്‍, ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസുകള്‍ക്ക് സേവനം നല്‍കുന്ന പങ്കാളിത്തത്തിലും ഏര്‍പ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ആവശ്യകതയില്‍ പരിവര്‍ത്തനാത്മകമായ വളര്‍ച്ചയാണ് ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. സമ്പത്ത് വര്‍ധിക്കുന്നതും സാമ്പത്തിക അവബോധം കൂടുന്നതും ഡിജിറ്റല്‍ വിപ്ലവവുമെല്ലാമാണ് അതിന് കാരണം-ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ ഇഷ അംബാനി പറഞ്ഞു.
അലയന്‍സിന്റെ ആഗോള റീഇന്‍ഷുറന്‍സ് വൈദഗ്ധ്യവും ഇന്ത്യന്‍ വിപണിയെക്കുറിച്ചുള്ള ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ആഴത്തിലുള്ള ധാരണയും ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും സംയോജിപ്പിച്ചുള്ള പങ്കാളിത്തം, ഇന്‍ഷുറര്‍മാര്‍ക്ക് നൂതനമായ റീഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. '2047 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന ദേശീയ ലക്ഷ്യവുമായി യോജിപ്പിച്ച്, ഓരോ ഇന്ത്യക്കാരനും കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്ന ശക്തവും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്‍ഷുറന്‍സ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ഇഷ അംബാനി പറഞ്ഞു.
advertisement
ഇന്ത്യ ഇതിനകം ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. രാജ്യത്തെ വളരുന്ന മധ്യവര്‍ഗവും ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ദീര്‍ഘകാല അവസരങ്ങളാണ് ഈ മേഖലയില്‍ നല്‍കുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, കൂടാതെ തങ്ങളുടെ കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും ശരിയായ സംരക്ഷണം തേടുന്ന വര്‍ദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ നാടാണ് ഇന്ത്യ. അവരെ സേവിക്കാനുള്ള അവസരവും ഇത് നല്‍കുന്നു--അലയന്‍സ് എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഒലിവര്‍ ബെയ്റ്റ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
അലയന്‍സുമായി ചേര്‍ന്ന് റീഇന്‍ഷുറന്‍സ് രംഗത്ത് ജിയോഫിനാന്‍ഷ്യലിന്റെ സംയുക്ത സംരംഭം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement