നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • JioPhone 2021 Offer | രണ്ടു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളുമായി 1,999 രൂപയ്ക്ക് ജിയോ ഫോൺ

  JioPhone 2021 Offer | രണ്ടു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളുമായി 1,999 രൂപയ്ക്ക് ജിയോ ഫോൺ

  1999 രൂപയ്ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും. ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും

  jio phone 2021

  jio phone 2021

  • Share this:
   ഇന്ത്യയിലെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ജിയോഫോൺ പരിവർത്തനത്തിന്റെ ഒരു യുഗം അവതരിപ്പിക്കുകയും 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ജിയോ ഫോൺ പ്ലാറ്റ്‌ഫോമിലേക്ക് വിജയകരമായി അപ്‌ഗ്രേഡുചെയ്യുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും, 2 ജി യുഗത്തിൽ കുടുങ്ങിയ 300 ദശലക്ഷം മൊബൈൽ വരിക്കാരാണ് ഇന്ത്യയിലുള്ളത്. ‘2ജി-മുക്ത് ഭാരത്’ പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിന്, ജിയോ ഫോണും അതിന്റെ സേവനങ്ങളും 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന തരത്തിൽ പുതിയ ഓഫർ അവതരിപ്പിച്ചു - ജിയോഫോൺ 2021 ഓഫർ.

   Also Read- Jio: പുതിയ പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ

   5ജി യുഗത്തിൽ ഇന്റർനെറ്റിന്റെ അടിസ്ഥാന സവിഷേശതകൾ അക്സസ്സ് ചെയ്യാൻ കഴിയാതെ 300 ദശലക്ഷം 2ജി വരിക്കാർ
   ഇപ്പോഴും ഇന്ത്യയിലുണ്ട്. കഴിഞ്ഞ 4 വർഷം കൊണ്ട് ജിയോ ഇൻറർനെറ്റിനെ ജനാധിപത്യവൽക്കരിക്കുകയും സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനും കൈമാറുകയും ചെയ്തു. ആ ദിശയിലെ മറ്റൊരു ഘട്ടമാണ് പുതിയ ജിയോഫോൺ 2021 ഓഫർ.

   Also Read- പുതിയ താരിഫ്; ജിയോ ഉപഭോക്താക്കൾക്ക് 15- 25 % ലാഭിക്കാം; എയർടെൽ, വോഡഫോൺ- ഐഡിയ പ്ലാനുകളുമായുള്ള താരതമ്യം ഇതാ...

   ജിയോയിൽ, ഈ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിന് ഞങ്ങൾ ധീരമായ നടപടികൾ കൈക്കൊള്ളുകയും തുടരുകയും ചെയ്യും, ഒപ്പം ഈ നീക്കത്തിൽ ചേരാൻ ഓരോ ഇന്ത്യക്കാരനെയും സ്വാഗതം ചെയ്യുന്നു എന്ന് റിലയൻസ് ജിയോ ഡയറക്ടർ ആകാശ് അംബാനി അറിയിച്ചു.   1999 രൂപയ്ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും. ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും. 1499 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളും പരിധിയില്ലാത്ത വോയിസ് കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും.

   Also Read- ജിയോ പുതുവത്സര ഓഫർ: 2020 രൂപ വരെ ക്യാഷ്ബാക്ക് നേടാം

   നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്ക് 749 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവങ്ങളോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളുകളും 2 ജി ബി ഡാറ്റയും ലഭിക്കും.
   ഈ ഓഫർ മാർച്ച് 1 മുതൽ റിലയൻസ് റീട്ടെയിൽ, ജിയോ റീട്ടെയിലിലും ലഭ്യമാണ്.
   Published by:Anuraj GR
   First published:
   )}