advertisement

കർണാടകത്തിൽ പെട്രോളിനും ഡീസലിനും 3 രൂപ വർധിപ്പിച്ചു; പ്രതിഷേധവുമായി ബിജെപി

Last Updated:

സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ പെട്രോള്‍ - ഡീസല്‍ വില വർധനയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. വില്‍പ്പന നികുതി വർധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് 3 രൂപയും ഡീസല്‍ ലിറ്ററിന് 3.02 രൂപയുമാണ് കൂടിയിരിക്കുന്നത്. പെട്രോള്‍ നികുതിയില്‍ 3.9 ശതമാനം വർധനവ് വരുത്തിയപ്പോള്‍ ഡീസലിന്റേത് 4.1 ശതമാനം വർധിപ്പിച്ചു.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 99.84 ആയിരുന്നു. ഡീസല്‍ നിരക്ക് 85.93 രൂപയില്‍ നിന്ന് 88.95 രൂപയായിട്ടാണ് ഉയര്‍ത്തിയത്. വിലവർധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമുണ്ടാക്കുമെന്നും അടിയന്തരമായി തീരുമാനം പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അധിക വരുമാനം ലക്ഷ്യമിട്ടാണ് കര്‍ണാടക സംസ്ഥാന ധനവകുപ്പിന്റെ നികുതി വർധിപ്പിക്കല്‍ നടപടിയുണ്ടായിരിക്കുന്നത്. പെട്രോള്‍ വില വർധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
advertisement
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വില വർധിപ്പിക്കുമ്പോള്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് വില വര്‍ധിപ്പിച്ചത് ആയുധമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചിരുന്നത്. 2022ന് ശേഷം ആദ്യമായിട്ടാണ് രാജ്യവ്യാപകമായി പെട്രോള്‍ - ഡീസല്‍ വില കുറച്ചതെന്ന പ്രത്യേകതയുണ്ടായിരുന്നു.
Summary: Fuel prices in Karnataka increased by Rs 3 after the state government hiked the sales tax on petrol and diesel on June 15,which came into immediate effect.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
കർണാടകത്തിൽ പെട്രോളിനും ഡീസലിനും 3 രൂപ വർധിപ്പിച്ചു; പ്രതിഷേധവുമായി ബിജെപി
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement