ഭർത്താക്കന്മാരോടാണ്; തിരുവോണം ബംപറിൽ അൽത്താഫിന് 25 കോടി കിട്ടിയത് ഭാര്യയുടെ വാക്ക് കേട്ടത് കൊണ്ട്
- Published by:ASHLI
- news18-malayalam
Last Updated:
ആയിരം രൂപയ്ക്ക് രണ്ട് ടിക്കറ്റ് എടുത്ത അൽത്താഫ് അതിലൊന്ന് തന്റെ സുഹൃത്തിന് നൽകാൻ തീരുമാനിച്ചിരുന്നു
ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കർണാടക സ്വദേശിയായ അൽത്താഫും കുടുംബവും. കർണാടകയിലെ പാണ്ഡവപുരം സ്വദേശിയായ അൽത്താഫ് 15 വർഷമായി ടിക്കറ്റ് എടുക്കുന്നു. എന്നാൽ ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. ആ ഭാഗ്യത്തിലേക്ക് എത്തിച്ചതോ അൽത്താഫിന്റെ ഭാര്യയുടെ ഒരു നിർബന്ധവും. മെക്കാനിക്കായി ജോലി ചെയ്തിരുന്ന അൽത്താഫ് ആയിരം രൂപയ്ക്ക് രണ്ട് ടിക്കറ്റ് ആയിരുന്നു എടുത്തത്.
അതിൽ ഒന്ന് അൽത്താഫ് തന്റെ സുഹൃത്തിന് നൽകാൻ ഏറെക്കുറെ തീരുമാനിച്ചു. എന്നാൽ ഭാര്യയാണ് അതിൽ നിന്നും അൽത്താഫിനെ പിന്തിരിപ്പിച്ചത്. TG 434222 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് അയാൾ സൂക്ഷിക്കണമെന്ന് ഭാര്യയാണ് നിർബന്ധം പിടിച്ചത്.തങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യ ടിക്കറ്റ് ഒരുപക്ഷെ ഇത് ആണെങ്കിലോ എന്നായിരുന്നു സീമയുടെ ചോദ്യം. ഒടുവിൽ ആ ടിക്കറ്റിന് തന്നെ ഭാഗ്യദേവത കടാക്ഷിക്കുകയും ചെയ്തു.
ഡോക്ടറാകാൻ ആഗ്രഹിക്കുന്ന അൽത്താഫിന്റെ മകൾ തനാസ് ഫാത്തിമയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രണ്ട് ടിക്കറ്റിൽ ഒന്ന് പിതാവ് സുഹൃത്തിന് നൽകാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ആ ടിക്കറ്റ് സൂക്ഷിച്ചത് എന്നും തനാസ് ഫാത്തിമ ന്യൂസ് 18 നോട് പറഞ്ഞു. സമ്മാനത്തുക എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവരുടെ കടബാധ്യതകൾ എല്ലാം തീർക്കണമെന്നും ഒരു ചെറിയ വീട് പണിയാൻ ആഗ്രഹിക്കുന്നതായും കുടുംബം പ്രതികരിച്ചു.
advertisement
അതേസമയം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചിൽ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട്ടിലെ എസ് ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 14, 2024 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഭർത്താക്കന്മാരോടാണ്; തിരുവോണം ബംപറിൽ അൽത്താഫിന് 25 കോടി കിട്ടിയത് ഭാര്യയുടെ വാക്ക് കേട്ടത് കൊണ്ട്