Kerala Budget 2026: റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്
തിരുവനന്തപുരം: റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി.
ഇതും വായിക്കുക: Kerala Budget 2026 Live: ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു; അങ്കണവാടി വർക്കർമാരുടെ വേതനം 1000 രൂപകൂട്ടി
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.
advertisement
ഇതും വായിക്കുക: Kerala Budget 2026: പെട്രോൾ-ഡീസൽ ഓട്ടോയിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 40,000 രൂപ ബോണസ്; സ്റ്റാൻഡുകളെ ഹൈടെക്കാകും
സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും. വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും.
advertisement
Summary: Finance Minister K.N. Balagopal has made a major announcement regarding a scheme to provide free treatment for the first five days to victims of road accidents. It ensures immediate medical care without financial hurdles during the critical "golden hour" and subsequent days. This service will be available at all government hospitals and selected private hospitals.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 29, 2026 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2026: റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്







