Kerala Gold Rate | പൊന്നിന് അനക്കമില്ല; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണ വില അറുപത്തിയെണ്ണായിരം കടന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 68,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 8510 രൂപയാണ് നൽകേണ്ടത്. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണ വില അറുപത്തിയെണ്ണായിരം കടന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മാർച്ച് 20-ന് 66,480 രൂപയായി ഉയർന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിനംപ്രതി സ്വർണവില വർധിക്കുകയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | പൊന്നിന് അനക്കമില്ല; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
Thiruvonam Bumper| തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബർ നാലിലേക്ക് മാറ്റി
  • തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27ൽ നിന്ന് ഒക്ടോബർ 4ലേക്ക് മാറ്റി.

  • നറുക്കെടുപ്പ് മാറ്റിയത് ജിഎസ്ടി മാറ്റവും കനത്ത മഴയും കാരണം ടിക്കറ്റുകൾ വിറ്റുതീരാത്തതിനാലാണ്.

  • തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയും, ടിക്കറ്റ് വില 500 രൂപയുമാണ്.

View All
advertisement