advertisement

Gold Rate: സർവകാല റെക്കോർഡിൽ തുടർന്ന് പൊന്ന്; മാറ്റമില്ലാതെ ഇത് രണ്ടാം നാൾ

Last Updated:

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്

News18
News18
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസഥാനത്തെ സ്വർണവില (gold rate). ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 66,880 രൂപയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 76,000 രൂപയെങ്കിലും വേണം.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8360 രൂപ നൽകണം. മാർച്ച് 20ന് രേഖപ്പെടുത്തിയ 66,480 രൂപയായിരുന്നു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ഈ റെക്കോർഡാണ് ഇപ്പോൾ തിരുത്തികുറിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6,840 രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 113 രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
1,2,3 തീയതികളിലെ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സർവകാല റെക്കോർഡിൽ തുടർന്ന് പൊന്ന്; മാറ്റമില്ലാതെ ഇത് രണ്ടാം നാൾ
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement