Kerala Gold Rate| ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില കൂട്ടിയിട്ടില്ല: മൂന്നാം ദിനവും ഇടിവ്

Last Updated:

ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും

അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം
അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം
തിരുവനന്തപുരം: തുടർച്ചയായി മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. ഇന്ന് നേരിയ കുറവാണ് ഉണ്ടായത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.
71,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി. അന്താരാഷ്ട്ര വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായതാണ് സ്വർണവില കുറയാനുള്ള കാരണം.
18 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില 7,340 രൂപയാണ്. വെള്ളി വില രണ്ടുരൂപ വര്‍ധിച്ച് 115ലെത്തി.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില വര്‍ധിച്ചതോടെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വില്പനയും കേരളത്തിൽ വർധിച്ചിരുന്നു.
advertisement
ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 71,560 രൂപയാണ് വില. പക്ഷെ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം സ്വന്തമാക്കാൻ കഴിയുകയില്ല.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,000 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇതും സ്വർണവിലയിൽ പ്രതിഫലിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| ഇന്ന് സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില കൂട്ടിയിട്ടില്ല: മൂന്നാം ദിനവും ഇടിവ്
Next Article
advertisement
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു
  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement