advertisement

Gold Rate: 70000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില

Last Updated:

4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്

News18
News18
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Gold Rate). ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു. പവന് 200 വർധിച്ച് 70,160 രൂപയിലെത്തി.സ്വർണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 8770 രൂപയിലെത്തി. 4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 7,176 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്.
വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: 70000 കടന്ന് കുതിച്ച് പൊന്ന്; ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില
Next Article
advertisement
Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ
Exclusive ചില നേരം അധ്യാപകൻ;ചിലപ്പോ ലോക നേതാവ്: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തിരുവനന്തപുരം മേയർ
  • പ്രധാനമന്ത്രിയുടെ 25 വർഷത്തെ ഭരണപരിചയം പങ്കുവെച്ചതും വിവിധ തലങ്ങളിൽ ഉപദേശം നൽകിയതും മേയർ പറഞ്ഞു

  • കേരളത്തിലെ രാഷ്ട്രീയ മാറ്റം ദേശീയ ബിജെപി നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മേയർ

  • തിരുവനന്തപുരത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കുമെന്നത് മാധ്യമ പ്രചരണമാണെന്നും മേയർ വ്യക്തമാക്കി

View All
advertisement